ദോഹ: അധികാര രാഷ്ട്രീയത്തിൽ സജീവ പങ്കാളികളാകാനും അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാകാനും സ്ത്രീകൾ കൂടുതൽ മുന്നോട്ടു വരണമെന്ന് നീതി, സ്ത്രീപക്ഷ ചിന്തകൾ എന്ന തലക്കെട്ടിൽ കൾചറൽ ഫോറം കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക് ആവശ്യപ്പെട്ടു.
പ്രബുദ്ധ കേരളത്തിൽ അടക്കം സ്ത്രീകൾക്കു നേരെയുള്ള നീതി നിഷേധവും അക്രമസംഭവങ്ങളും തുടർക്കഥ ആവുകയാണ്. ഇത്തരം കേസുകളിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ കഴിയണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കൾചറൽ ഫോറം ഹാളിൽ നടന്ന ടേബിൾ ടോക്ക് കൾചറൽ ഫോറം പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കൾചറൽ ഫോറം സംസ്ഥാന കമ്മിറ്റി അംഗം സജ്ന സാക്കി വിഷയാവതരണം നടത്തി. കേരള വിമൺ ഇനിഷിയേറ്റീവ് ഖത്തർ പ്രസിഡന്റ് ബിനി, വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് ഷംല സിദ്ദീഖ്, കൾചറൽ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സംസ്ഥാന സമിതി അംഗം സന നസീം, സഹല, ഖദീജാബീ നൗഷാദ്, ശരണ്യ തുടങ്ങിയവർ സംസാരിച്ചു.
കൾചറൽ ഫോറം വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ മാള മോഡറേറ്ററായിരുന്നു. കൊല്ലം ജില്ല കമ്മിറ്റിയംഗം ഖദീജ പൂക്കുഞ്ഞ് സ്വാഗതവും ജില്ല പ്രസിഡന്റ് നജീം സമാപന പ്രസംഗവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.