ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ കലാവിരുന്നായ ‘കലാഞ്ജലി 2023’ പോസ്റ്റർ പ്രകാശനവും വിഡിയോ ലോഞ്ചും നിർവഹിച്ചു. ഭാവിയുടെ കലാപ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മീഡിയ പെൻ, ഐഡിയൽ ഇന്ത്യൻ സ്കൂൾ, റേഡിയോ മലയാളം സംയുക്തമായി സംഘടിപ്പിക്കുന്ന കലാഞ്ജലി ഡിസംബർ 19 മുതൽ 22 വരെ ഐഡിയിൽ സ്കൂളിലാണ് നടക്കുന്നത്.
പോസ്റ്റർ പ്രകാശനം എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വിഡിയോ ലോഞ്ചിങ് ഐ.സി.സി പ്രസിഡന്റ് അബ്ദുറഹ്മാൻ ഇ.പി നിർവഹിച്ചു. ഇന്ത്യൻ എംബസി അപെക്സ് ബോഡി സംഘടന ഭാരവാഹികൾ ഉൾപ്പെടുന്ന കലോത്സവ രക്ഷാധികാരി കമ്മിറ്റിയും ഖത്തറിലെ കലാസംസ്കാരിക-മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമിതിയും കലോത്സവ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി അറിയിച്ചു.
കലോത്സവ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ കൺവീനർ ബിനുകുമാർ വിശദീകരിച്ചു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഐഡിയൽ സ്കൂൾ പ്രിൻസിപ്പൽ ഷമീം സാഹിബ് ഷെയ്ഖ്, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബഗേലൂ, അമാനുല്ല വടക്കാങ്ങര എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.