ദോഹ: ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ വാർഷിക ജനറൽ ബോഡി യോഗം ഐ.സി.സി മുംബൈ ഹാളിൽ നടന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ റിജിൻ പള്ളിയത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കണം എന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിലൂടെ കൂടുതൽ സർവിസുകളും യാത്രാനിരക്കിന് ഒരു പരിധിവരെ നിയന്ത്രണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരുന്ന കണ്ണൂർ എയർപോർട്ടിന് വികസനത്തിന്റെ വാതിലുകൾ തുറന്നു വെക്കുകയും ചെയ്യും എന്നതിനാൽ തന്നെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതിനുള്ള നടപടി വേഗത്തിലാക്കണം എന്ന് പ്രമേയം ആവശ്യപ്പെട്ടു. വിനോദ് വള്ളിക്കോൽ സ്വാഗതവും സൂരജ് രവീന്ദ്രൻ നന്ദിയും പറഞ്ഞു.
2024-26 വർഷത്തേക്കുള്ള ഭരണസമിതിയുടെ പ്രസിഡന്റായി മുഹമ്മദ് നൗഷാദ് അബുവിനെയും ജനറൽ സെക്രട്ടറിയായി റിജിൻ പള്ളിയത്തിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: അബ്ദു പാപ്പിനിശ്ശേരി, അഞ്ജലി അനിൽകുമാർ, മനോഹരൻ മയ്യിൽ, രാജേഷ് കരിങ്കൽകുഴി. സെക്രട്ടറി: സൂരജ് രവീന്ദ്രൻ. ജോ. സെക്രട്ടറി ഷമ്മാസ്, ദിനേശൻ പാലേരി. ട്രഷറർ ആനന്ദജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.