കണ്ണൂര്‍ സ്വദേശിയായ പ്രവാസി വ്യാപാരി ഖത്തറിൽ നിര്യാതനായി

ദോഹ: ഖത്തറിലെ പ്രമുഖ പ്രവാസി വ്യാപാരിയും അല്‍ദുലൈമി പെര്‍ഫ്യൂംസ് ഉടമയുമായ കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടി സ്വദേശി കരുവാന്‍ കണ്ടിയില്‍ മുഹമ്മദ് അഷ്റഫ് (55) ദോഹയില്‍ നിര്യാതനായി. കല്ലിക്കണ്ടി ഡോ. അബ്ദുല്ലയുടെയും പുല്ലൂക്കര ചെറുകുന്നുമ്മല്‍ കുഞ്ഞാമിയുടെയും മകനാണ്.

ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയിലെ ഹസം മബൈരീഖ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്​ച പുലര്‍ച്ചെയായിരുന്നു മരണം. 30വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്​. സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.

ഖത്തറിലെ സ്പ്രിങ് ഫീല്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഫേറയാണ് ഭാര്യ. മക്കള്‍ ഹിബ (ഡിഗ്രി വിദ്യാര്‍ഥിനി), ഹുദ (എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.