കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഭാ​ഷാ​സ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ യൂത്ത് ലീഗ് സംസ്ഥാന ജന.സെ​ക്രട്ടറി.​ പി.കെ. ഫി​റോ​സ് സം​സാ​രി​ക്കു​ന്നു

കെ.​എം.​സി.​സി ഭാ​ഷാസ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

ദോ​ഹ: സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും എ​പ്പോ​ൾ വേ​ണ​മെ​ന്നും എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും മു​സ്‌​ലിം യൂ​ത്ത് ലീ​ഗി​നെ ആ​രും പ​ഠി​പ്പി​ക്കേ​ണ്ടെ​ന്ന് യൂത്ത് ലീഗ് സംസ്ഥാനജന.സെക്രട്ടറി .പി.​കെ. ഫി​റോ​സ്. കെ.​എം.​സി.​സി ഖ​ത്ത​ർ വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റിയുടെ ഭാ​ഷാ​സ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ഷാ​സ​മ​രം ന​ൽ​കു​ന്ന ആ​വേ​ശ​വും പ്ര​ചോ​ദ​ന​വും ഇ​ന്നും ഓ​രോ യൂ​ത്ത് ലീ​ഗു​കാ​ര​നി​ലു​മു​ണ്ട്.

അ​റ​ബി ഭാ​ഷ വി​രു​ദ്ധ​നി​ല​പാ​ടു​ക​ൾ നാ​യ​നാ​ർ സ​ർ​ക്കാ​റി​നെ കൊ​ണ്ട് തി​രു​ത്തി​ക്കാ​ൻ മ​ജീ​ദ്, റ​ഹ്മാ​ൻ, കു​ഞ്ഞി​പ്പ എ​ന്നി​വ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് സാ​ധ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ന്നും ആ ​സ​മ​രാ​വേ​ശം യൂ​ത്ത് ലീ​ഗി​ന്റെ സി​ര​ക​ളി​ലു​ണ്ട്.

ഞ​ങ്ങ​ൾ നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​ക​രി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് വ​ലി​യ സം​ഭ​വ​മാ​യി ചി​ല​ർ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് -അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​മാ​മ കെ.​എം​സി.​സി ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം കെ.​എം.​സി .സി ​ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ് ഡോ. ​അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ​രീ​ദ് റ​ഹ്മാ​നി കാ​ളി​കാ​വ് മു​ഖ്യ​​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി ഖ​ത്ത​ർ വ​ണ്ടൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് നാ​സ​ർ റ​ഹ്മാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഹാ​ഫി​സ് അ​സ്‍ലം ഖി​റാ​അ​ത്ത് നടത്തി. കെ.​എം.​സി.​സി ഖ​ത്ത​ർ ജ​ന. സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, കെ. ​മു​ഹ​മ്മ​ദ് ഈ​സ, എ​സ്.​എ. എം. ​ബ​ഷീ​ർ, സ​വാ​ദ് വെ​ളി​യ​ങ്കോ​ട്, അ​ക്ബ​ർ വെ​ങ്ങ​ശേ​രി, റ​ഫീ​ഖ് കൊ​ണ്ടോ​ട്ടി, പി.​കെ. മു​സ്ത​ഫ ഹാ​ജി പ​ള്ളി​ശേ​രി, മു​ഹ​മ്മ​ദ് സ​ഫാ​സ്, മൂ​സ താ​നൂ​ർ, സ്വ​ഫ്വാ​ൻ മാ​ളി​യ​ക്ക​ൽ, സ​ലീം റ​ഹ്മാ​നി സം​സാ​രി​ച്ചു.

Tags:    
News Summary - KMCC Language protest memorial Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.