കെ.എം.സി.സി ഭാഷാസമര അനുസ്മരണ സമ്മേളനം
text_fieldsദോഹ: സമരങ്ങളും പ്രതിഷേധങ്ങളും എപ്പോൾ വേണമെന്നും എങ്ങനെയായിരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗിനെ ആരും പഠിപ്പിക്കേണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാനജന.സെക്രട്ടറി .പി.കെ. ഫിറോസ്. കെ.എം.സി.സി ഖത്തർ വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ ഭാഷാസമര അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാസമരം നൽകുന്ന ആവേശവും പ്രചോദനവും ഇന്നും ഓരോ യൂത്ത് ലീഗുകാരനിലുമുണ്ട്.
അറബി ഭാഷ വിരുദ്ധനിലപാടുകൾ നായനാർ സർക്കാറിനെ കൊണ്ട് തിരുത്തിക്കാൻ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ രക്തസാക്ഷിത്വത്തിന് സാധ്യമായിട്ടുണ്ടെങ്കിൽ ഇന്നും ആ സമരാവേശം യൂത്ത് ലീഗിന്റെ സിരകളിലുണ്ട്.
ഞങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് പ്രതികരിച്ച കാര്യങ്ങളാണ് വലിയ സംഭവമായി ചിലർ എഴുന്നള്ളിക്കുന്നത് -അദ്ദേഹം പറഞ്ഞു. തുമാമ കെ.എംസി.സി ഹാളിൽ നടന്ന സംഗമം കെ.എം.സി .സി ഖത്തർ പ്രസിഡൻറ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.
ഫരീദ് റഹ്മാനി കാളികാവ് മുഖ്യഭാഷണം നടത്തി. കെ.എം.സി.സി ഖത്തർ വണ്ടൂർ മണ്ഡലം പ്രസിഡൻറ് നാസർ റഹ്മാനി അധ്യക്ഷത വഹിച്ചു. അൽഹാഫിസ് അസ്ലം ഖിറാഅത്ത് നടത്തി. കെ.എം.സി.സി ഖത്തർ ജന. സെക്രട്ടറി സലീം നാലകത്ത്, കെ. മുഹമ്മദ് ഈസ, എസ്.എ. എം. ബഷീർ, സവാദ് വെളിയങ്കോട്, അക്ബർ വെങ്ങശേരി, റഫീഖ് കൊണ്ടോട്ടി, പി.കെ. മുസ്തഫ ഹാജി പള്ളിശേരി, മുഹമ്മദ് സഫാസ്, മൂസ താനൂർ, സ്വഫ്വാൻ മാളിയക്കൽ, സലീം റഹ്മാനി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.