ദോഹ: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ഫിയസ്റ്റ കായിക മേളയുടെ ഉദ്ഘാടനവും മൂന്നാമത് യു.എ. ബീരാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റും റയ്യാൻ പ്രൈവറ്റ് സ്കൂൾ മൈതാനത്ത് നടന്നു.
കോട്ടക്കൽ മണ്ഡലത്തിലെ രണ്ടു മുനിസിപ്പാലിറ്റിയിലെയും അഞ്ചു പഞ്ചായത്തുകളിലെയും ഫുട്ബാൾ താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച കോട്ടക്കൽ ഫിയസ്റ്റയുടെ ഉദ്ഘാടനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് നിർവഹിച്ചു.
ഉദ്ഘാടന ദിനം സംഘടിക്കപ്പെട്ട ഫുട്ബാൾ ടൂർണമെന്റിന്റെ കിക്കോഫ് സീനിയർ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ നിർവഹിച്ചു. കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അബു തയ്യിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, ഉപദേശക സമിതി വൈസ് ചെയർമാൻ സി.വി. ഖാലിദ്, ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട്, ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ജില്ല ട്രഷറർ റഫീഖ് പള്ളിയാലി, സെക്രട്ടറി ഷംസീർ മാനു, അൽഖോർ ഏരിയ ട്രഷറർ പ്രശാന്ത്, സ്പോർട്സ് വിങ് ജനറൽ കൺവീനർ ഇൻചാർജ് നൗഫൽ, വൈസ് ചെയർമാൻ ആദിൽ അബ്ദു, അൽ ഇഹ്സാൻ വൈസ് ചെയർമാൻ ഇസ്മയിൽ കളപ്പുര തുടങ്ങിയവർ അതിഥികളായിരുന്നു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ സ്വാഗതവും ട്രഷറർ ജാബിർ കൈനിക്കര നന്ദിയും പറഞ്ഞു. കോട്ടക്കൽ, വളാഞ്ചേരി മുനിസിപ്പാലിറ്റി, ഇരിമ്പിളിയം, എടയൂർ, പൊന്മള, കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകൾ എന്നീ ടീമുകൾ മത്സരം. കുറ്റിപ്പുറം പഞ്ചായത്ത് ജേതാക്കളും മാറാക്കര പഞ്ചായത്ത് റണ്ണേഴ്സ് അപ്പുമായി. വ്യാഴാഴ്ച ബാഡ്മിന്റൺ, വടംവലി എന്നീ ഇനങ്ങളും വെള്ളിയാഴ്ച ക്രിക്കറ്റ് ഫൈനൽ മത്സരവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.