കോട്ടയം സ്വദേശിയായ പ്രവാസി ഖത്തറിൽ നിര്യാതനായി

ദോഹ: കോട്ടയം സ്വദേശിയായ പ്രവാസി ഖത്തറിൽ നിര്യാതനായി. കോട്ടയം വൈക്കം ചെമ്പ്​ തന്നാക്കൽ വീട്ടിൽ ഹാരിസ്​ മുഹമ്മദ്​ (53) ആണ്​ മരിച്ചത്​. 28 വർഷമായി ഖത്തർ പ്രവാസിയാണ്​. വൃക്കസംബന്ധമായ അസുഖത്തിന്​ ഹമദ്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ദോഹ അൽഫൈസൽ ഹോൾഡിങിലായിരുന്നു​ ജോലി. കുടുംബം ദോഹയിലുണ്ട്​. പരേതരായ മുഹമ്മദ്​ കൊച്ചുമുഹമ്മദിന്‍റെയും സൈനബയുടേയും മകനാണ്​. ഭാര്യ: റീജ. മക്കൾ: സുഹൈൽ, സൈനബ്​.

കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - kottayam native died in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.