ലെ​ജ​ൻ​ഡ്‌​സ് ഫു​ട്‌​ബാ​ൾ: യാ​ത്ര പാ​ക്കേ​ജു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഇ​തി​ഹാ​സ​ങ്ങ​ൾ ക​ള​ത്തി​ലി​റ​ങ്ങു​ന്ന റ​യ​ൽ മാ​ഡ്രി​ഡ്-​ബാ​ഴ്‌​സ​ലോ​ണ സ്‌​പെ​ഷ​ൽ ലെ​ജ​ൻ​ഡ്‌​സ് എ​ൽ ക്ലാ​സി​ക്കോ മ​ത്സ​ര​ത്തി​നാ​യി പ്ര​ത്യേ​ക യാ​ത്ര പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​യ്‌​സ്.ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ൽ ന​വം​ബ​ർ 28ന് ​ന​ട​ക്കു​ന്ന ലെ​ജ​ൻ​ഡ്‌​സ് എ​ൽ ക്ലാ​സി​ക്കോ മ​ത്സ​ര​ത്തി​നാ​യി ഖ​ത്ത​ർ ടൂ​റി​സ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് യാ​ത്ര പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റി​ട്ടേ​ൺ ​ൈഫ്ല​റ്റു​ക​ൾ, താ​മ​സം, മ​ത്സ​ര ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പാ​ക്കേ​ജു​ക​ളി​ൽ ആ​ഗോ​ള ആ​രാ​ധ​ക​ർ​ക്ക് ദോ​ഹ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നും സ്‌​പെ​യി​നി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മ​ത്സ​ര​മാ​യ എ​ൽ ക്ലാ​സി​ക്കോ​യു​ടെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ഇ​തി​ഹാ​സ​ങ്ങ​ൾ കാ​ണാ​നും ക​ഴി​യും.

qatarairways.com/elclasico എ​ന്ന പോ​ർ​ട്ട​ലി​ലാ​ണ് പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഫു​ട്‌​ബാ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​ങ്ങ​ളെ​യാ​ണ് എ​ൽ ക്ലാ​സി​ക്കോ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​ർ ടൂ​റി​സ​വു​മാ​യി സ​ഹ​ക​രി​ച്ച് റ​യ​ൽ, ബാ​ഴ്‌​സ​ലോ​ണ ടീ​മു​ക​ളു​ടെ ഇ​തി​ഹാ​സ​ങ്ങ​ൾ പ​ന്തു​ത​ട്ടു​ന്ന സ്‌​പെ​ഷ​ൽ ലെ​ജ​ൻ​ഡ്‌​സ് എ​ൽ ക്ലാ​സി​ക്കോ മ​ത്സ​രം ദോ​ഹ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തു​ഷ്ട​രാ​ണെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ്, ഡി​സ്‌​ക​വ​ർ ഖ​ത്ത​ർ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സ്റ്റീ​വ​ൻ റെ​യ്‌​നോ​ൾ​ഡ് പ​റ​ഞ്ഞു.

ഫോ​ർ​മു​ല വ​ൺ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഖ​ത്ത​ർ ഗ്രാ​ൻ​ഡ് പ്രി​ക്‌​സ് 2024 ന​ട​ക്കു​ന്ന അ​തേ ആ​ഴ്ച​യി​ലാ​ണ് ലെ​ജ​ൻ​ഡ്​​സ്​ എ​ൽ ക്ലാ​സി​കോ മ​ത്സ​ര​വും ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു വ​രെ ലു​സൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലാ​ണ്​ ഫോ​ർ​മു​ല വ​ൺ ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Legends Football- Qatar Airways with Travel Package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.