പുതിയ അധ്യയനവർഷത്തിലെ ആദ്യ പ്രവൃത്തിദിനത്തിൽ സ്​കൂളിലെത്തുന്ന വിദ്യാർഥിയെ തെർമൽ സ്​കാനിങ്ങിന്​ വിധേയനാക്കുന്ന സുരക്ഷാജീവനക്കാരൻ. ദോഹ നോബ്​ൾ ഇൻറർനാഷനൽ സ്​കൂളിൽ നിന്നുള്ള ചിത്രം

പാഠം ഒന്ന്​, സ്​കൂളിലേക്ക്​

ദോഹ: വേനലവധികഴിഞ്ഞ്​ ഖത്തറിലെ ഒരുവിഭാഗം സ്​കൂളുകൾ ​ചൊവ്വാഴ്​ച പുതിയ അധ്യയനവർഷം ആരംഭിച്ചു. ഔദ്യോഗികമായി സ്​കൂൾ തുറക്കുന്നത്​ ആഗസ്​റ്റ്​ 29നാണെങ്കിലും മുൻ നിർദേശപ്രകാരം ചില സ്​കൂളുകൾ ചൊവ്വാഴ്​ച 2021-22 വർഷ​ത്തെ അധ്യയനം ആരംഭിച്ചു.

ദോഹ നോബ്​ൾ ഇൻറർനാഷനൽ സ്​കൂൾ നേ​രത്തെ ക്ലാസുകൾ ആരംഭിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറയും ആരോഗ്യ മന്ത്രാലയത്തിൻെറയും മാർഗനിർദേശങ്ങളും ഉത്തരവുകളും പിന്തുടർന്നാണ് നോബിൾ ഇൻറർനാഷനൽ സ്കൂൾ വേനലവധിക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതെന്ന്​ പ്രിൻസിപ്പൽ ഷിബു അബ്​ദുൽ റഷീദ്​ പറഞ്ഞു. കോവിഡ് സംബന്ധിച്ച്​ കുട്ടികൾക്ക്​ ബോധവത്​കരണം നൽകുകയും വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട വിവിധ വിഡിയോകളും പിന്തുടരേണ്ട മുൻകരുതൽ നടപടികളും പ്രദർശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Lesson one, to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.