ദോഹ: വിവിധ ഇറ്റാലിയൻ ഉൽപന്നങ്ങളുടെ വൻനിര അണിനിരത്തി ലുലു ഹൈപര്‍ മാര്‍ക്കറ്റിൽ 'ലെറ്റസ് ഈറ്റാലിയൻ' പ്രമോഷൻ. ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സി, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഇറ്റാലിയന്‍ എംബസിയുടെ ട്രേഡ് പ്രമോഷന് സെക്ഷന്‍ എന്നിവയുമായി സഹകരിച്ചാണ് ലുലു മൂന്നാമത് പ്രമോഷന് സംഘടിപ്പിക്കുന്നത്.
അല്‍ ഗറാഫ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ഖത്തറിലെ ഇറ്റാലിയന്‍ അംബാസഡര്‍ അലസാന്‍ഡ്രോ പ്രുണാസ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇറ്റാലിയന്‍ ട്രേഡ് കമീഷണര്‍ ജിയോസഫത് റിഗാനോ, ലുലു ഹൈപര്‍ മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ ഷൈജന്‍, റീജനല്‍ മാനേജര്‍ ഷാനവാസ്, ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സിയിലേയും ഇറ്റാലിയന്‍ എംബസിയിലേയും ലുലു ഹൈപര്‍ മാര്‍ക്കറ്റിലേയും ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ഇറ്റാലിയന്‍ ഉൽപന്നങ്ങള് താങ്ങാവുന്ന വിലയില്‍ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും പ്രമോഷെൻറ ഭാഗമായി ലഭിക്കും. കാന്‍ഡ് പച്ചക്കറികള്‍, പാസ്ത, അരി, പാല്‍ക്കട്ടി, പാലുൽപന്നങ്ങള്, ബിസ്കറ്റ്, കാപ്പി, ഒലിവ് ഓയില്‍, മികച്ചയിനം പച്ചക്കറികളും പഴങ്ങളും ചോക്ലറ്റ്, സോസ് തുടങ്ങി ഭക്ഷ്യമേഖലയിലെ ഇറ്റാലിയന്‍ വൈദഗ്ധ്യമാണ് പ്രദര്‍ശനത്തില്‍ പ്രധാനമായും ഉള്ളത്. മാർച്ച് 17ന് തുടങ്ങിയ 'ലെറ്റസ് ഈറ്റാലിയൻ' പ്രമോഷൻ 23ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.