ദോഹ: ഖത്തർ ടൂറിസവും, മുവാസലാത്തും (കർവ) പുറത്തിറക്കുന്ന 'ഐകണിക് ലിമോസിൻ' ആഡംബര കാറിെൻറ രൂപകൽപനക്കായി അധികൃതർ ആരംഭിച്ച മത്സരത്തിലേക്ക് 28 വരെ ഡിസൈൻ സമർപ്പിക്കാം.
ഖത്തർ ടൂറിസം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിെൻറ സംസ്കാരവും പൈതൃകവും വികസനവും വിളിച്ചോതുന്ന ആശയങ്ങൾ വാഹനത്തിെൻറ പുതിയ രൂപകൽപനയിൽ പ്രതിഫലിപ്പിക്കുന്നതിെൻറ ഭാഗമായാണ് രാജ്യത്തെ സ്വദേശികളും വിദേശികളുമായ ഡിസൈനർമാരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചത്. തിരഞ്ഞെടുക്കുന്ന രൂപകൽപനക്ക് ഒരു ലക്ഷം റിയാൽ സമ്മാനം നൽകും. വൈദ്യുത ആഡംബര കാറുകൾ അവതരിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് 'ഐക്കണിക് ലിമോസിൻ' കാറുകൾക്ക് രൂപകൽപനകൾ ക്ഷണിച്ച് മുവാസലാത്തും ഖത്തർ ടൂറിസവും രംഗത്തു വന്നിരിക്കുന്നത്.
ഖത്തർ ടൂറിസത്തിെൻറ പാനൽ തെരഞ്ഞെടുക്കുന്ന ഡിസൈനുകൾ പൊതു ജനങ്ങൾക്കിടയിലെ വോട്ടിങ്ങിനായി സമർപ്പിക്കും. തുടർന്ന്, വിദഗ്ധർ അടങ്ങിയ പാനലാവും ഏറ്റവും മികച്ച ഡിസൈൻ തിരഞ്ഞെടുക്കുന്നത്. ഒരു ലക്ഷം റിയാൽ സമ്മാനത്തിന് പുറമെ, ഡിസൈനറുടെ പേര് ഉൾക്കൊള്ളിച്ചാവും ഐക്കണിക് ലിമോസിൻ പുറത്തിറങ്ങുന്നത്. പൊതുജനങ്ങളുടെ വോട്ടെടുപ്പിൽ മുന്നിലെത്തുന്ന രൂപകൽപനക്ക് 50,000 റിയാൽ സമ്മാനം നൽകും. 18 വയസ്സായ, ഖത്തരി ഐ.ഡിയുള്ള രാജ്യത്തെ താമസക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതലറിയുന്നതിനും www.iconiclimousinedesign.qa എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഡിസൈനിെൻറ മാതൃകയും ഖത്തർ ടൂറിസവും പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.