അത്​ വ്യാജസന്ദേശമാണേ, വിശ്വസിക്കരുതെന്ന്​ ലുലു

ദോഹ: കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ്​ 500 ഡോളറി​​െൻറ കൂപ്പൺ സൗജന്യമായി നൽകുന ്നുവെന്ന്​ വ്യാജ വാർത്ത പ്രചരിക്കുന്നു. വെബ്​സൈറ്റ്​ രൂപവത്​കരിച്ചാണ്​ വ്യാജവാർത്തയുടെ പ്രചാരണം.

വാട്​ സാപ്​ ഗ്രൂപ്പുകളിലൂടെയും ഫേസ്​ബുക്കിലൂടെയും ഇത്​ പ്രചരിക്കുന്നുണ്ട്​. ചെറിയ ചോദ്യാവലി പൂരിപ്പിച്ച ശേഷം 20 സുഹൃത്തുക്കൾക്കോ അഞ്ച്​ വാട്​സാപ്​ ഗ്രൂപ്പുകളിലോ അയക്കാൻ ആവശ്യപ്പെടുകയാണ്​ ചെയ്യുന്നത്​. ഇതോ​ടെ ലുലുവി​​െൻറ ഏത്​ ഒൗട്ട്​ലെറ്റിൽനിന്നും 500 ഡോളറി​​െൻറ പർച്ചേസ്​ നടത്താമെന്നാണ്​ വാഗ്​ദാനം. ഒാൺലൈൻ പർച്ചേസും നടത്താമെന്ന്​ പറയുന്നു.

എന്നാൽ, ഇത്തരം അറിയിപ്പുകൾ വ്യാജമാണെന്ന്​ ലുലു ഹൈപ്പർമാർക്കറ്റ്​ മാനേജ്​മ​െൻറ്​ അറിയിച്ചു. വഞ്ചനകളിൽ കുടുങ്ങിപ്പോകരുത്​. ലുലു ഗ്രൂപ്പി​​െൻറ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച അറിയിപ്പുകൾ ഒ ൗദ്യോഗിക ​സോഷ്യൽ മീഡിയാ പേജുകളും വിശ്വസ്​ത പത്രമാധ്യമങ്ങളും വഴി മാത്രമേ പുറത്തുവിടുകയുള്ളൂ. അല്ലാത്തവ വിശ്വസിക്കരുത്​. പ്രചരിപ്പിക്കുകയുമരുത്​.

Tags:    
News Summary - Lulu Hypermarket Qatar and Doha-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.