ലുലു ഹൈപ്പർമാർക്കറ്റുകളിലെ ‘ഖത്തർ ഡേറ്റ്​സ്​ വീക്ക്​’ ഓൺലൈനിലൂടെ ഉദ്​ഘാടനം ചെയ്​തപ്പോൾ

ഖത്തർ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'ഖത്തർ ഡേറ്റ്​സ്​ വീക്ക്​' തുടങ്ങി

ദോഹ: വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളുടെ വിപുലശേഖരവുമായി രാജ്യത്തെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും 'ഖത്തർ ഡേറ്റ്​സ്​ വീക്ക്​' തുടങ്ങി. ഒാൺലൈനിലൂടെ നടന്ന ചടങ്ങിൽ ഖത്തർ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിലെ കാർഷിക, ഫിഷറീസ്​ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി ഈത്തപ്പഴ വാരാഘോഷ ഉദ്ഘാടനം നിർവഹിച്ചു.

കാർഷിക വകുപ്പ് മേധാവി യൂസുഫ് ഖാലിദ് അൽ ഖുലൈഫി, ഖത്തർ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ അഹ്മദ് അലി അൽ ഉബൈദലി, പാരാമൗണ്ട് ഫാം ചെയർമാൻ ബദർ അഹ്മദ് അൽ ഇമാദി, അജാജ് ഫാം ചെയർമാൻ അഹ്മദ് അൽ അജ്ജാജ്, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് തുടങ്ങിയ മുതിർന്ന വ്യക്തിത്വങ്ങളും ഖത്തരി ഫാം ഉടമകളും പങ്കെടുത്തു.

അൽ റയ്യാൻ അഗ്രികൾച്ചറൽ, അൽ സഫ്​വ മാർക്കറ്റിങ്‌, അൽ അദെകാർ അഗ്രികൾചർ, അഹമദ് റാഷിദ് ഫാം 649, സിംസിമ റിയൽ എസ്​റ്റേറ്റ്, വാഹത് അൽ ഷഫലഹിയ, പാരാമൗണ്ട് അഗ്രികോൾ കമ്പനി, അറബ് ഖത്തരി, അറബ് ഖത്തർ ഫോർ അഗ്രികൾച്ചറൽ െപ്രാഡ്യൂസ്​, ഫാം നമ്പർ 724 അജാജ് കുബൈസിതുടങ്ങി ഈത്തപ്പഴ വാരാഘോഷത്തിൽ പങ്കെടുക്കുന്ന ഫാമുകളും ചടങ്ങിൽ സംബന്ധിച്ചു.

ഖത്തറിലെ ഫാമുടമകൾക്ക് മികച്ച മാർക്കറ്റിങ്‌ അവസരമൊരുക്കുന്നതിലൂടെ പിന്തുണ നൽകുകയും കാർഷികോൽപന്നങ്ങൾക്ക് വിപണിയിൽ മൂല്യം ഉറപ്പുവരുത്തുകയുമാണ് ഫെസ്​റ്റിലുടെ ലക്ഷ്യമിടുന്നത്.

തമർ ഖലാസ്​, തമർ ശൈശി, റുതബ് ഖലാസ്​, റുതബ് ശൈശി, റുതബ് ബർഹീ, റുതബ് ഖൻസീ, റുതബ് നാബിത്, റുതബ് ലുലു എന്നിവയാണ് മേളയിലെ പ്രധാന ഈത്തപ്പഴ ഇനങ്ങൾ.

രാജ്യത്തുടനീളം വിവിധ ഇനങ്ങളിലായി 1.5 ദശലക്ഷം ഈത്തപ്പഴ മരങ്ങളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 850 ഫാമുകളിൽ നിന്നായി വർഷത്തിൽ 26000 ടൺ ഈത്തപ്പഴമാണ് രാജ്യത്ത് ഒരു സീസണിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. വിപണിയിലേക്കാവശ്യമായ 86 ശതമാനം ഈത്തപ്പഴവും പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെടുന്നവയാണ്.


ഖത്തറിന്റെ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളുടെ വിപണനത്തിനും പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിൽപനക്കുമായി ലുലു ഹൈപ്പർമാർക്കറ്റ് വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. മെയ്ഡ് ഇൻ ഖത്തർ ഫെസ്​റ്റിവൽ, ഖത്തരി െപ്രാഡക്ട്സ്​ ഫോർ ഫസ്​റ്റ് ചോയിസ്​, ഫെസ്​റ്റിവൽ ഓഫ് ഖത്തരി പ്രീമിയം െപ്രാഡക്ട്സ്​, ഖത്തരി ഫാം െപ്രാഡക്ട്സ്​ ഫെസ്​റ്റിവൽ തുടങ്ങിയ ഇതിൽ പ്രധാനപ്പെട്ട സംരംഭങ്ങളാണ്.ലുലുവിലെ ഖത്തർ ഈത്തപ്പഴ വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി പറഞ്ഞു.

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവുമായി സഹകരിച്ച് പ്രാദേശിക ഫാം ഉൽപന്നങ്ങളുടെ വിപണനത്തിനായുള്ള പ്രഥമ റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നാണ് ലുലു ഹൈപ്പർമാർക്കറ്റ് എന്നും ഡോ. ഫാലിഹ് ആൽഥാനി ചൂണ്ടിക്കാട്ടി.

ലുലു ഹൈപ്പർമാർക്കറ്റിന്റെ വിവിധ ശാഖകളിൽ ആരംഭിച്ച വാരാഘോഷം ആഗസ്​റ്റ് 30 വരെ തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.