ദോഹ: ലുലുവില്‍ ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ബിന്ഉംറാനിലെ അല്‍മെസ്സില ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ്മ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ബ്രിട്ടീഷ് ബിസിനസ് ഫോറം ചെയര്മാന് ഇമാദ് തുര്‍ക്ക്മാന്‍, ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്സ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ കുക്ക് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. ലുലു ഗ്രൂപ്പിലെയും ബ്രിട്ടീഷ് എംബസി ട്രേഡ് ആൻറ് ഇന്വെസ്റ്റ്മെൻറിലേയും ഖത്തര്‍ ബ്രിട്ടീഷ് ബിസിനസ് ഫോറത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ വര്‍ഷവും ലുലു ഔട്ട്ലെറ്റുകളില് നടക്കുന്ന ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവല്‍ ഇത്തവണ ഏപ്രില്‍ 24വരെ തുടരും. പാശ്ചാത്യ മേഖലയിലെ പ്രശസ്തവും ആരോഗ്യദായകവുമായ ഭക്ഷണങ്ങളും ഭക്ഷണശൈലിയും ഖത്തറിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും ഫെസ്റ്റിവലിനുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പാശ്ചാത്യ ഭക്ഷണ രീതികള്‍ മനസ്സിലാക്കാന്‍ ഇത്തരം സാഹചര്യങ്ങള്‍ മികച്ച അവസരമാണ് ഒരുക്കുകയെന്ന് ലുലു അധികൃതര്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് 2013 മുതല്‍ ബ്രിട്ടണിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ലുലുഗ്രൂപ്പ് ഇൻറര്നാഷണലിെൻറ ഉപകമ്പനിയായ വൈ ഇൻറര്‍നാഷണല്‍ ലിമിറ്റഡ് യുകെയില്‍ 15 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട്സ്റ്റെര്ലിങിെൻറ നിക്ഷേപം കൂടി നടത്തുന്നുണ്ട്. ബര്‍മിങ്ഹാമിലെ അത്യാധുനിക മാനുഫാക്ച്വറിങ് ഹബില്‍ പുതിയതായി പണിയുന്ന 16,0000 സ്ക്വയര്‍ഫീറ്റിലുള്ള യൂറോപ്യന്‍ ആസ്ഥാനത്തിനായാണിത്. കൂടുതലായി 80 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനാകും. ആകെ തൊഴില്‍ശക്തി 240ലേക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.