ദോഹ: രാജ്യത്തെ ലുലു ഔട്ട്ലെറ്റുകളില് ഖത്തരി കാര്ഷികോൽപന്നങ്ങളുടെ വിപണന മേള തു ടങ്ങി. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക- മത്സ്യ വിഭാഗം അണ്ടര്സെ ക്രട്ടറി ശൈഖ് ഫലേഹ് ബിന്‍ നാസര്‍ ആൽഥാനി അല്‍ഗറാഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കാര്ഷ ികോൽപന്ന വിപണന മേള ഉദ്ഘാടനം ചെയ്തു.
ഖത്തരി ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങളുടെയും കാര്ഷികോൽപാദനത്തിെൻറയും സമ്പന്നത ഉപഭോക്താക്കള്‍ക്ക് നേരിട്ടറിയാനുള്ള അവസരമാണ് മേള. 2010 മുതല്‍ എല്ലാ വര്‍ഷവും ലുലു ഖത്തരി കാര്ഷികോൽപന്നവിപണന മേള സംഘടിപ്പിക്കാറുണ്ട്.ഈ വര്‍ഷം വിപുലമായി സംഘടിപ്പിക്കുന്ന മേള 17 വരെ തുടരും. മേള ഉദ്ഘാടന ചടങ്ങില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം കാര്‍ഷിക- മത്സ്യ വിഭാഗം ജനറല്‍ മാനേജര്‍ യൂസുഫ് അല്‍ ഖുലൈഫി, കാര്‍ഷിക- മത്സ്യ വിഭാഗം ഉപദേഷ്ടാവ് ഡോ. മുഹമ്മദ് അല്‍ അസീര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തര്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, മഹാസീല്‍ ബിസിനസ് റിലേഷന്‍സ് തലവന്‍ അഹമ്മദ് ടി ടി അല്‍ ശമരി, 21 ഫാമുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡാന്‍ഡി, അല്‍ മഹാ, ബലദ്ന, ഗദീര്‍, ക്യുബേക്ക്, അത്ബ, റവ, ക്യുഎഫ്എം, റയ്യാന്‍, ഖത്തറാറ്റ്, ഖത്തര്‍ പഫ്കി, പേരി, ജവഹറാത്ത്, േഫ്ലാറ, ഗോര്‍മെറ്റ്, ജെറി സ്മിത്ത്, അഗ്രികോ ഖത്തര്‍, പാരമൗണ്ട് അഗ്രികോള്‍, ഓഷ്യന്‍ ഫിഷ്, നാപോളി ബേക്കറീസ്, അല്‍ വഹാ, കൊറിയന്‍ ബേക്കറീസ്, പേര്ലൈന്, ഗാസിയന്‍, അല്‍ മന്‍ഹല്‍, ദാന, അക്വ ഗള്‍ഫ്, സഫ, സിദ്റ, ലുസൈല്‍, ദോഹ, നാപികോ തുടങ്ങിയ ഖത്തരി ബ്രാന്‍ഡുകളെല്ലാം ലുലു ഔട്ട്ലെറ്റുകളില് ലഭിക്കുന്നവയാണ്. പ്രാദേശിക കാര്ഷികോൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് കര്‍ഷകരും ഫാമുകളുമായി വര്‍ഷങ്ങളായി ലുലുവിന് നേരിട്ടു ബന്ധമുണ്ട്. വര്‍ഷങ്ങളായി ഖത്തരി കാര്ഷികോൽപന്നങ്ങള് ലുലു പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും 2017 ജൂണ്‍ മുതല്‍ രാജ്യത്തോടുള്ള സാമൂഹിക-സാമ്പത്തിക പ്രതിബദ്ധതയുടെ ഭാഗമായി ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.