ദോഹ: മുൻസിപ്പാലിറ്റി -പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് 'ഖത്തർ ഡേറ്റ്സ് വീക്ക്' മേളയുമായി ലുലു ഹൈപർമാർക്കറ്റ്. പ്രാദേശി ഈത്തപ്പഴ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയാണ് ലുലു എല്ലാ ബ്രാഞ്ചുകളിലും ഒരാഴ്ച നീളുന്ന മേളക്ക് തുടക്കം കുറിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ അഗ്രികൾചറൽ വകുപ്പ് ഡയറക്ടർ യൂസുഫ് ഖാലിദ് അൽ കുവാലിഫി ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു.
അഗ്രികൾചറൽ സർവിസ് എക്സ്റ്റൻഷൻ മേധാവി അഹമ്മദ് അൽ യാഫി, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗം മുബാറക് ഫെറയ്ഷ് മുബാറക് അൽ സലിം, ലുലു റീജനൽ ഡയറക്ടർ ൈഷജാൻ എം.ഒ, റീജനൽ മാനേജർ പി.എം ഷാനവാസ്, വിവിധ ഫാം ഉടമകൾ, പരിസ്ഥിതി-മുനിസിപ്പാലിറ്റി മന്ത്രാലയം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മേളയിലെ പ്രാധാന വിതരണക്കാരായ അൽ റയ്യാൻ അഗ്രികൾചറൽ, ഖത്തർ അഗ്രി. െഡവലപ്മെൻറ് കമ്പനി പ്രതിനിധികളും സന്നിഹിതരായി. പ്രദേശിക കർഷകരിൽനിന്നും സ്വീകരിച്ച ഈത്തപ്പഴങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയാണ് ലുലു 'ഖത്തർ ഈത്തപ്പഴ വാരം' ഒരുക്കിയത്. പ്രദേശിക ഈത്തപ്പഴങ്ങളായ ഖലാഷ്, ബുർഹി, ഷിഷി, ഖെനിസീ, ഗുർ തുടങ്ങിയ വൈവിധ്യങ്ങൾ ലുലുവിൽ ലഭ്യമാവും. ഖത്തറിലെ 11 ഫാമുകൾ പങ്കെടുക്കുന്ന മേള വെള്ളിയാഴ്ച വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.