ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റയിൽ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തിൽ ഈ വർഷം സെക്കൻഡറി മതപഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. 21 വിദ്യാർഥികളാണ് ഇത്തവണ സെക്കൻഡറി മതപഠനം പൂർത്തിയാക്കിയത്.
ബിരുദദാന സമ്മേളനം സി.ഐ.സി വൈസ് പ്രസിഡന്റ് അർഷദ് ഉദ്ഘാടനം ചെയ്തു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ, വിമൻ ഇന്ത്യ പ്രസിഡൻറ് നഹ്യ ബീവി എന്നിവർ സംസാരിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുസ്സലാം, സി.ഐ.സി വക്റ സോണൽ പ്രസിഡന്റ് മുസ്തഫ, പ്രിൻസിപ്പൽ റഫീഖ് റഹീം, ഡോ. സലിൽ ഹസൻ, പി.ടി.എ പ്രസിഡന്റ് അസ്ഹറലി, ട്രഷറർ കെ.കെ. ശാഹിദലി, എക്സിക്യൂട്ടിവ് അംഗം പി.എം. മുഹമദ് സലിം എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം അധ്യക്ഷത വഹിച്ചു. ജമീൽ ഫലാഹി സ്വാഗതവും പി.വി. നിസാർ നന്ദിയും പറഞ്ഞു.
വി.പി. ഷാസിയ ഖുർആൻ പാരായണവും ഹൻഷ ആൻഡ് പാർട്ടി ഗാനാലാപനവും നടത്തി. നബീൽ ഓമശ്ശേരി, പി. അബ്ദുല്ല, സുഹ്റ ടീച്ചർ, ഖദീജ ടീച്ചർ, ഉമൈബാൻ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.