വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയിലേറെ നിരോധിത മരുന്ന്; യാത്രക്കാരൻ പിടിയിൽ

ദോഹ: വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലേറെ നിരോധിത മരുന്ന് വിമാനത്തവളത്തിൽ പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഖത്തറി​ലേക്ക് കടത്താൻ ശ്രമിച്ച നിരോധിത മരുന്നായ മെതാംഫെറ്റാമൈൻ പിടികൂടിയത്. ഖത്തർ കസ്റ്റംസാണ് ട്വിറ്ററിൽ ഈ വിവരം അറിയിച്ചത്. പിടികൂടിയ ഗുളികളുടെ ചിത്രവും ഖത്തർ കസ്റ്റംസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ സംശയം തോന്നിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിനുള്ളിൽ 1.1201 കിലോഗ്രാം മെതാംഫെറ്റാമൈൻ ഉ​ണ്ടെന്ന് വ്യക്തമായത്. പിടിച്ചെടുത്ത നിരോധിത ഗുളികകൾ ബന്ധപ്പെട്ടവർക്ക് കൈമാറി.

Tags:    
News Summary - Man carrying drugs inside his stomach arrested at Hamad International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.