ദോഹ: ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കളും മറ്റുള്ളവയും മാത്രമേ വാങ്ങേണ്ടതുള്ളൂവെന്നു ം അനാവശ്യ പരിഭ്രാന്തി പരത്തി കൂടുതല്‍ സാധനങ്ങള്‍ അനാവശ്യമായി വാങ്ങിവെക്കേണ്ടതി ല്ലെന്നും വീണ്ടും അധികൃതർ ഓർമപ്പെടുത്തുന്നു. എല്ലാവരും ഉപഭോക്തൃ സംസ്കാരത്തിെൻറ പ്രാധാന്യം തിരിച്ചറിയണം. എല്ലാ ഭക്ഷ്യവസ്തുക്കളും വാങ്ങിക്കൂട്ടാതെ ആവശ്യത്തിന് മാത് രം വാങ്ങണം. മറ്റുള്ളവരെ പരിഗണിക്കുകയും വേണം. ആവശ്യത്തിനുള്ള സാധനങ്ങള്‍ ആവശ്യമുള് ള സമയത്തുമാത്രം വാങ്ങുകയാണ് ചെയ്യേണ്ടത്. കൂടുതല്‍ വാങ്ങി സൂക്ഷിക്കുന്നതിലൂടെ ഉപയ ോഗിക്കപ്പെടാതെ ചീത്തയായിപ്പോകാനാണ് സാധ്യത.
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ദീര്‍ഘകാലത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരം രാജ്യത്തുണ്ടെന്ന് നേരത്തേ വാണിജ്യ വ്യവസായ മന്ത്രാലയവും അറിയിച്ചിരുന്നു. എന്നിട്ടും ചില ഷോപ്പുകളിൽ ആളുകളുടെ വൻ തിരക്കാണ് ചില ദിവസങ്ങളിൽ. വെള്ളിയാഴ്ച വൈകുന്നേരം മിക്ക ഷോപ്പുകളിൽ ജനം തിക്കിത്തിരക്കി. ജനങ്ങളുെട ആശങ്ക അകറ്റാനായും സാധനങ്ങൾ ഏത് നേരത്തും ലഭ്യമാക്കാനുമായും പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ കിട്ടാതിരിക്കുമോ എന്ന കാര്യത്തിൽ വേവലാതിയോ ആശങ്കയോ ആവശ്യമില്ല. ഓരോരുത്തരും ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രം വാങ്ങിയാൽ മതി. ഭക്ഷണം ശേഖരിക്കാനായി കമേഴ്സ്യല്‍ കോംപ്ലക്സുകളിലും മാര്‍ക്കറ്റുകളിലും തിരക്കുണ്ടാക്കേണ്ടതില്ല. ആവശ്യത്തിനുള്ളതെല്ലാം ഉണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യ അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജബര്‍ ആൽഥാനി പറയുന്നു.ഇറക്കുമതി ഉൽപന്നങ്ങള് ഉന്നത ഗുണനിലവാരത്തിലും ശരിയായ രീതിയിലും കൃത്യമായ വിലയിലും രാജ്യത്തെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.
എല്ലാവർക്കും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനായി എല്ലാം സജ്ജമാണെന്ന് അല്‍മീറ കമ്പനി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അല്‍ ബദര്‍ പറഞ്ഞു. അല്‍ മീറ ശാഖകളില്‍ ആവശ്യത്തിനുള്ള സാധനങ്ങളുമുണ്ട്. വിലയില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
അത്യാവശ്യ ഘട്ടങ്ങളിലേക്കായി ഭക്ഷ്യ സുരക്ഷയുണ്ടാക്കാന് തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിെൻറ ഭാഗമായി എല്ലാ ശാഖകളിലും ഭക്ഷ്യവസ്തുക്കള്‍ പൂര്‍ണമായ സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരുടെയും ആവശ്യത്തിനനുസരിച്ചുള്ള വസ്തുക്കള്‍ നിലവില്‍ ലഭ്യമാണ്. ചിലര്‍ കടകളിലെത്തി കൂടുതല്‍ സാധനങ്ങള്‍ വാങ്ങുകയും തങ്ങളുടെ വീടുകളില്‍ ശേഖരിക്കുകയുമാണ്. ഇത് തീര്‍ച്ചയായും അന്യായമാണ്. മാട്ടിറച്ചി, മത്സ്യം ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്.
ഇപ്പോഴത്തെ സാമൂഹിക പ്രതിബദ്ധത കൊറോണ വൈറസിനെതിരെ ഒന്നിച്ചുനിന്നു പൊരുതുകയെന്നതാണ്. ജനങ്ങളില്‍ ഭീതി വിതക്കലല്ല. ദീര്‍ഘകാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ശേഖരം രാജ്യത്തുണ്ടെന്ന് ശൈഖ് ജാസിം ബിന്‍ ജബര്‍ ആൽഥാനി ഈയ്യിടെ പറഞ്ഞിരുന്നു. എല്ലാ റീട്ടയില്‍ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിനുണ്ട്. ഒന്നിനും കുറവില്ല. ഭക്ഷ്യവസ്തുക്കളുടെ വിതരണം കൃത്യമായി നടക്കുന്നുണ്ട്. മന്ത്രാലയം അക്കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവിധ മുന്‍കരുതല്‍ നടപടികള്‍ പോലെ അല്മീറയും മുന്‍കരുതലുകള്‍ നടത്തുന്നുണ്ട്. കൊറോണ വൈറസ് ബാധയുടെ ആദ്യ ദിനം മുതല്‍ അല്‍ മീറ ശാഖകളിലെ ട്രോളികള്‍ അണുവിമുക്തമാക്കുന്നുണ്ട്. ജീവനക്കാര്‍ ജോലി തുടങ്ങുന്നതിന് മുമ്പ് അവരുടെ ശരീര താപനിലയും പരിശോധിക്കുന്നുണ്ട്. കൂടാതെ ജീവനക്കാര്‍ ൈകയുറ, മാസ്ക് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രവർത്തിക്കുന്ന ചെറുകിടവ്യാപാര സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസം വാണിജ്യവ്യവസായ മന്ത്രാലയം കർശന നിർദേശങ്ങൾ നൽകിയിരുന്നു. സ്ഥാപനങ്ങൾ തങ്ങളുെട ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസത്തിൽ രണ്ടുതവണ പരിശോധിക്കണം. പനി ഉണ്ടെന്ന് ബോധ്യപ്പെടുന്നവരെ ചികിത്സക്ക് വിധേയരാക്കണം. അവരെ ജോലിയിൽ പ്രവേശിപ്പിക്കരുത്. ഉപഭോക്താക്കൾ കൂടുന്ന സ്ഥലങ്ങളിലും ടോയ്ലറ്റുകളിലും സ്ഥാപനത്തിെൻറ പ്രധാന പ്രവേശന കവാടത്തിലും സാനിറ്റൈസറുകളുടെ ബോട്ടിലുകൾ വെക്കണം. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഇടക്കിടെ കൈകൾ ശുചീകരിക്കാനാണിത്. വലിയ ട്രോളികളും സാധനങ്ങൾ വാങ്ങിസംഭരിക്കുന്ന മറ്റ് ട്രോളികളും ഇടക്കിടെ അണുമുക്തമാക്കണം. റെഫ്രിജറേറ്ററുകളുടെ വാതിലുകളും ഹാൻഡിലുകളും ഇടക്കിടെ വൃത്തിയാക്കണം. സ്ഥാപനത്തിെൻറ തറയും ഇടക്കിടെ അണുമുക്തമാക്കണം. എല്ലാ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണം.
ഖത്തറിൽ 10 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ പ്രവാസികളും ബാക്കി സ്വേദശികളുമാണ്. ഇതോടെ ആകെ രോഗികൾ 470 ആയി. 9916 പേരെ പരിശോധിച്ചപ്പോഴാണിത്. ബ്രിട്ടൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഖത്തറിൽ തിരിച്ചെത്തി നിലവിൽ സമ്പർക്ക വിരുദ്ധ വാസത്തിൽ കഴിയുന്ന അഞ്ചു പേർക്കും ഖത്തരികളായ അഞ്ചു പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈയടുത്ത് പുറംരാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് തിരിച്ചെത്തിയ സ്വദേശികളും വിദേശികളും കോവിഡ് പരിശോധന നടത്തണമെന്നും ആവശ്യമെങ്കിൽ വീടുകളിലോ മന്ത്രാലയം നിശ്ചയിക്കുന്ന കേന്ദ്രങ്ങളിലോ സമ്പർക്ക വിരുദ്ധ വാസത്തിൽ കഴിയണമെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുള്ള രോഗികളിൽ ആറുപേരുടെ ആരോഗ്യനില ആശങ്കാജനകമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.