ദോഹ: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ മാസ്ക് ഒഴിവാക്കരുതെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി.
പൊതു സ്ഥലങ്ങളിലാണെങ്കിലും ആളുകൾ കൂട്ടംകൂടുന്ന സൂഖുകൾ, ആഘോഷ പരിപാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്ക് അണിയണം. പള്ളികൾ, സർവകലാശാല, സ്കൂൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലും മാസ്ക് അണിയണം. വാക്സിൻ സ്വീകരിച്ചവരുടെ ശതമാനം കൂടുകയും രോഗ വ്യാപനം കുറയുകയും ചെയ്തതോടെയാണ് നാലാം ഘട്ട ലഘൂകരണത്തിലേക്ക് നീങ്ങിയത്. അടുത്ത രണ്ടാഴ്ചക്കു ശേഷം സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തും. രോഗ വ്യാപനം കുറഞ്ഞുതന്നെ തുടരുകയാണെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും' -ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ ഡോ. മസ്ലമാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.