മീ​ഡി​യ​വ​ൺ ഖി​ഫ് സൂ​പ്പ​ർ ക​പ്പ്‌ ര​ജി​സ്ട്രേ​ഷ​ൻ 15 വ​രെ

ദോ​ഹ: ഒ​ക്ടോ​ബ​റി​ൽ കി​ക്കോ​ഫ് കു​റി​ക്കു​ന്ന ‘മീ​ഡി​യ​വ​ൺ- ഖി​ഫ് സൂ​പ്പ​ർ ക​പ്പ്‌’ ഫു​ട്ബാ​ൾ ടൂ​ർ​​ണ​മെ​ന്റ് ടീം ​ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ 15 വ​രെ നീ​ട്ടി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​ണ്ടു മാ​സം നീ​ളു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും ജി​ല്ല​യി​ൽ​നി​ന്ന് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ആ ​ജി​ല്ല​ക്കാ​രാ​യ ര​ണ്ട് ക​ളി​ക്കാ​രെ ടൂ​ർ​ണ​മെ​ന്റി​ൽ ക​ളി​ക്കു​ന്ന മ​റ്റു ജി​ല്ല ടീ​മു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ജി​ല്ല സം​ഘ​ട​ന​ക​ൾ​ക്കും ജി​ല്ല​ക​ളി​ലെ അ​റി​യ​പ്പെ​ടു​ന്ന പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ൾ​ക്കും അ​ത​ത് ജി​ല്ല​ക​ളു​ടെ പേ​രി​ൽ ടൂ​ർ​ണ​മെ​ന്റി​ൽ ക​ളി​ക്കാ​നാ​യി ടീം ​ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ : 5525 2219

Tags:    
News Summary - MediaOne Khif Super Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.