ദോഹ: വിദ്യാർഥി പ്രതിഭകളുടെ നൃത്തവും സംഗീതവുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂഹമൂർ ബ്രാഞ്ചിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. ‘എം.ഇ.എസ്.ഐ.എസ് ട്രാൻക്വിൽ 2023’ എന്ന പേരിലായിരുന്ന സമാധാന സന്ദേശം പകർന്ന് മൂന്നാമത് വാർഷികാഘോഷ പരിപാടികൾ അരങ്ങേറിയത്.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ, വെൽ കോർനൽ മെഡിസിൻ പ്രീമെഡിക്കൽ എജുക്കേഷൻ സീനിയർ അസോസിയേറ്റ് ഡോ. മാർകോ അമെദുരി എന്നിവർ മുഖ്യാതിഥികളായി. എം.ഇ.എസ് പ്രസിഡന്റ് കെ.പി. നജീബ് അതിഥികളെ ആദരിച്ചു. സ്കൂളിന്റെ അക്കാദമിക മേഖലയിലെയും മറ്റും പ്രവർത്തനങ്ങൾ വിശദീകരിച്ച വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ പ്രമീള കണ്ണൻ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്ത വിദ്യാർഥികൾക്ക് അവാർഡ് വിതരണവും നടന്നു.
തുടർന്ന് നൃത്തങ്ങൾ, കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടെ കലാവിരുന്നിനും വേദി സാക്ഷിയായി. സ്കൂൾ വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, അധ്യാപക-അനധ്യാപക ജീവനക്കാർ, കുടുംബാംഗങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ വാർഷിക ചടങ്ങിന് മാറ്റൂകൂട്ടാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.