ദോഹ: ഇനി നിങ്ങളുടെ ദോഹ മെട്രോ യാത്രാകാർഡുകൾ ഖത്തർ റെയിലിെൻറ ആപ്പ് ഉപയോഗിച്ചും ചാർജ് െചയ്യാം. നിലവിൽ മെട്രോ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും റീചാർജ് ചെയ്യുന്ന സേവനമാണ് ആപ്പിലേക്കു ം അനുവദിച്ചിരിക്കുന്നത്. ഖത്തർ റെയിലിെൻറ ആപ്പിൽ പുതുതായി കൂട്ടിച്ചേർത്ത സേവനം വഴി കാർഡുകൾ റീ ചാർജ് ചെയ്യ ാനും ഇടപാടുകളുടെ മുൻവിവരങ്ങൾ അറിയാനും കഴിയും. പുതിയ ച്ചറുകൾഉൾപ്പെടുത്തിയ ആപ്പ് ഫോണിൽ അപ്ഡേറ്റ് െചയ്യാന ാകും. ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് നിലവിൽ ആപ്പിലൂെട ദോഹ മെട്രോ യാത്രകാർഡ് റീ ചാർജ് ചെയ്യാനാവുക. ആപ്പ ് തുറന്നുകഴിഞ്ഞ് ടോപ്പ് അപ്പ് സെക്ഷനിൽ പോയി ട്രാവൽ കാർഡ് നമ്പർ നൽകണം. പിന്നീട് എത്ര റിയാലിനാണ് റീ ചാർജ് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യണം. 10 റിയാൽ, 50 റിയാൽ, 100 റിയാൽ എന്നിങ്ങനെയാണ് റീ ചാർജ് നിരക്കുകൾ. പിന്നീട് പണം ഏത് രൂപത്തിലാണ് ചെയ്യുക എന്ന് നൽകണം. ഇപ്പോൾ നിലവിൽ ക്രഡിറ്റ് കാർഡ് വഴി മാത്രമേ ഇത് ചെയ്യനാകൂ. ഇതിന് പുറമേ ഒാരോ ഇടപാടിെൻറയും മുൻകാല വിവരങ്ങളും ആപ്പിലൂടെ അറിയാൻ കഴിയും. ഇൗ സേവനവും പുതുതായി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിമിറ്റഡ് യൂസ് ട്രാവൽ കാർഡ്സ്, സ്റ്റാൻഡേഡ് ട്രാവൽ കാർഡ്, ഗോൾഡ് ട്രാവൽ കാർഡ് എന്നിങ്ങനെ മൂന്നുതരം ട്രാവൽ കാർഡുകൾ ആണ് ദോഹ മെട്രോയിൽ ഉള്ളത്. മൂന്ന് വ്യത്യസ്ത വിഭാഗം ഉള്ളതിനാല്‍ ഓരോ വിഭാഗത്തിലും അതിന് അനുയോജ്യമായ കാര്‍ഡ് തന്നെ വേണം. മെട്രോ സ്റ്റേഷനുകളിലെ സെല്‍ഫ് സര്‍വീസ് ട്രാവല്‍ കാര്‍ഡ് വെന്‍ഡിങ് മെഷീനിലൂടെ(ടിവിഎം) ഇൗ കാര്‍ഡ് എടുക്കാം. അല്‍ ഖസാര്‍ മുതല്‍ അല്‍ വക്റ വരെ ഒരു യാത്രക്ക് രണ്ട് റിയാലാണ് നിരക്ക്. എന്നാല്‍ ഒരു ദിവസം മുഴുവന്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ ആറ് റിയാല്‍ മതി. ലിമിറ്റഡ് യൂസ് കാര്‍ഡുകള്‍ രണ്ടു തരമുണ്ട്. ഒരു യാത്രക്കു മാത്രമുള്ള രണ്ട് റിയാലിെൻറ പേപ്പര്‍ ടിക്കറ്റാണ് ഒന്ന്. ആറ് റിയാലിെൻറ ഡേ പാസ് ആണ് രണ്ടാമത്തേത്. ഡേ പാസില്‍ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. ഇൗ പാസില്‍ ഒരു യാത്രയേ നടത്തുന്നുള്ളൂവെങ്കിലും അടുത്ത ദിവസം ഉപയോഗിക്കാനാവില്ല.
സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡിന് വില 10 റിയാലാണ്. ഇത് എടിഎം കാര്‍ഡുകള്‍ പോലെ പ്ലാസ്റ്റിക് കാര്‍ഡാണ്. 10 റിയാല്‍ മുടക്കി കാര്‍ഡെടുത്താൽ മാത്രം പോര, മൊബൈല്‍ റീച്ചാര്‍ജിങ് പോലെ കാര്‍ഡ് നിശ്ചിത തുകക്ക് ടോപ്അപ്പ് ചെയ്യണം. കാര്‍ഡ് വാങ്ങുന്ന സമയത്തുതന്നെ ടോപ്അപ്പ് ചെയ്യാനാവും. അല്ലെങ്കില്‍ സ്റ്റേഷനുകളിലെ ടിവിഎമ്മുകളിലൂടെയും ടോപ്അപ്പ് ചെയ്യാം. ഇൗ ടോപ്പ് അപ്പ് സൗകര്യമാണ് ഖത്തർ റെയിലിെൻറ ആപ്പിലും ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡ് ഉള്ളവര്‍ക്ക് മെട്രോയിലെ ഗോള്‍ഡ് കംപാര്‍ട്മെൻറില്‍ കയറാനാവില്ല. അതിന് ഗോള്‍ഡ് ട്രാവല്‍ കാര്‍ഡ് തന്നെ വേണം.സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡ് പോലെ ഗോള്‍ഡും പ്ലാസ്റ്റിക് കാര്‍ഡാണ്. എന്നാല്‍ കാര്‍ഡിനു വില 100 റിയാലാണ്. ദോഹ മെട്രോ സ്റ്റേഷനുകളിലെ ഗോള്‍ഡ് ക്ലബ് ഓഫിസുകളില്‍ നിന്നാണ് കാര്‍ഡ് വാങ്ങേണ്ടത്. ഇതിലും യാത്രക്ക് ടോപ്അപ്പ് അനിവാര്യം. കാര്‍ഡ് വാങ്ങുമ്പോള്‍ തന്നെ നിശ്ചിത തുകക്ക് ടോപ്അപ്പ് ചെയ്യാം. ദോഹ മെട്രോ, ലുസൈല്‍ ട്രാം സ്റ്റേഷനുകളിലെ വെന്‍ഡിങ് മെഷീനുകളിലൂടെയും കാര്‍ഡ് ടോപ് അപ്പ് ചെയ്യാം. ഗോള്‍ഡ് കാര്‍ഡില്‍ ഒരു യാത്രക്ക് 10 റിയാലാണ് നിരക്ക്. ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാനുള്ള ഡേ പാസിന് 30 റിയാല്‍ വേണം. സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് കാര്‍ഡുകള്‍ അഞ്ചു വര്‍ഷം ഉപയോഗിക്കാം. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ കാര്‍ഡ് മാറ്റിയെടുക്കണം.
ദോഹ മെട്രോയിൽ നാലോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്ക് യാത്രക്ക് കാര്‍ഡ് വേണ്ട. എന്നാല്‍ ഇവര്‍ക്കൊപ്പം മുതിര്‍ന്ന ഒരാള്‍ ഉണ്ടാവണം. ഒമ്പതുവയസോ അതിനു മുകളിലോ ഉള്ള കുട്ടികള്‍ക്കേ തനിച്ചു യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. കുറഞ്ഞത് 16 വയസുള്ള മുതിര്‍ന്ന ആളിനൊപ്പം കുട്ടികള്‍ യാത്ര ചെയ്യുന്നതാണ് നല്ലത്. മൊബൈൽവഴി തന്നെ യാത്രാകർഡുകൾ ടോപ്പ് അപ്പ് ചെയ്യാനുള്ള സൗകര്യം കൂടി വന്നത് യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകും.
പൊതുജനങ്ങൾക്കായുള്ള ദോഹ മെട്രോയുടെ റെഡ്ലൈനിലെ ആദ്യഘട്ട പ്രവർത്തനം മേയ് എട്ടിനാണ് തുടങ്ങിയത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി 11 വരെയാണ് ഇൗ പാതയിൽ മെട്രോ സർവീസ്. അൽ ഖസർ മുതൽ അൽ വക്റ വരെയാണ് ഇൗ മെട്രോ പാത ഉള്ളത്. ആകെയുള്ള 18 റെഡ് ലൈൻ സ്റ്റേഷനുകളിലെ 13 സ്റ്റേഷനുകളാണ് ആദ്യഘട്ട പ്രവർത്തനങ്ങളിൽ ഉൾെപ്പടുന്നത്. അൽ ഖസർ, ഡിഇസിസി, ക്യുെഎസി വെസ്റ്റ് ബേ, കോർണിഷ്, അൽബിദ (ഇൻറർചേഞ്ച് സ്റ്റേഷൻ), മുശൈരിബ് (ഇൻറർചേഞ്ച് സ്റ്റേഷൻ), അൽ ദോഹ അൽ ജദീദ, ഉമ്മു ഗവലിന, അൽ മതാർ അൽ ഖദീം, ഉഖ്ബ ഇബ്ൻ നഫീ, ഫ്രീ സോൺ, റാസ് ബു ഫൊൻറാസ്, അൽ വഖ്റ എന്നിവയാണ് ഇൗ സ്റ്റേഷനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.