ദോഹ: കള്ളപ്പണത്തിനും തീവ്രവാദ ധനസഹായങ്ങൾക്കുമെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്ടറൽ റിസ്ക് അസസ്മെന്റ് സർവേയുയി വാണിജ്യ, വ്യവസായ മന്ത്രാലയം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കള്ളപ്പണത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ്ങും തടയുന്നതിന് രാജ്യത്തെ വ്യാപാര, വ്യവസായ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിടുന്നതാണ് റിസ്ക് അസസ്മെന്റ് സർവേകൊണ്ട് ലക്ഷ്യമിടുന്നത്.
കമ്പനികളെ തരംതിരിക്കുക, സുതാര്യത പ്രോത്സാഹിപ്പിക്കുക, നിയന്ത്രിത സ്ഥാപനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, കോർപറേറ്റ് ഭരണനിലവാരം ഉയർത്തുക, ദേശീയ-അന്തർദേശീയ നിയന്ത്രണങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുക, സുരക്ഷിതവും സുതാര്യവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം വളർത്തിയെടുക്കുക തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. സാമ്പത്തിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ ധാരണ സൃഷ്ടിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.
മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങൾ നേരിടുന്ന കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുടെ അപകടസാധ്യതകൾ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ട് അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്ക് രൂപം നൽകും. നാഷനൽ ഓതന്റിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) ലോഗിൻ ചെയ്ത് പട്ടികയിൽ നിന്നാവശ്യമായ കമ്പനിയെ തെരഞ്ഞെടുത്ത് ആഡ് കംപ്ലയൻസ് ഓഫിസർ എന്നതിലൂടെ ആവശ്യമായ വിശദാംശങ്ങൾ നൽകി സർവേ ആക്സസ് ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.