കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നടത്തിയ ഈദ് മുലാഖാത്തിൽ പങ്കെടുത്തവർ
ദോഹ: ചെറിയ പെരുന്നാൾ ദിനത്തിൽ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന് ഈദിന്റെ സന്തോഷം പരസ്പരം പങ്കുവെക്കാനും സൗഹൃദം പുതുക്കാനും അവസരമൊരുക്കുന്നതിനായിരുന്നു പ്രത്യേക സംഗമം.
വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എം.എ. ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷനായി.
എം.പി. ഷാഫി ഹാജി, ആദം കുഞ്ഞി തളങ്കര, സമീർ, സിദ്ദീഖ് മാണിയംപറ, അലി ചെരൂർ, ഷാനിഫ് പൈക, സകീർ എരിയാൽ, അബ്ദുൽ റഹിമാൻ എരിയാൽ, മൻസൂർ തൃക്കരിപ്പൂർ, റസാഖ്, ഹാരിസ് എരിയാൽ, അൻവർ, അൻവർ തൃക്കരിപ്പൂർ തുടങ്ങിയ ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.