ദോഹ: കൂടുതൽ ഇളവുകളോടെ രാജ്യത്തെ ജിംനേഷ്യങ്ങൾക്ക് പ്രവർത്തിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകി.ജിംനേഷ്യങ്ങൾ പാലിക്കേണ്ട കോവിഡ് -19 മുൻകരുതൽ, പ്രതിരോധ വ്യവസ്ഥകളിൽ നവീകരണം വരുത്തിക്കൊണ്ടാണ് മന്ത്രാലയത്തിെൻറ പുതിയ ഉത്തരവ്. ജിംനേഷ്യങ്ങളിലെ ടോയ്ലറ്റുകളും വസ്ത്രം മാറുന്നതിനുള്ള ചെയ്ഞ്ചിങ് റൂമുകളും ഇനി മുതൽ പ്രവർത്തിപ്പിക്കാം.
പൊതുജനാരോഗ്യ മന്ത്രാലയം, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം എന്നിവയുടെ കോവിഡ് മുൻകരുതലുകളും നിയന്ത്രണങ്ങളും ജിംനേഷ്യങ്ങൾ കർശനമായി പാലിച്ചിരിക്കണം.
മറ്റു നിർദേശങ്ങൾ
- ജിംനേഷ്യങ്ങളുടെ പ്രവർത്തനശേഷി കുറക്കുന്നതിെൻറ ഭാഗമായി ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ കുറഞ്ഞത് മൂന്ന് മീറ്റർ അകലം പാലിച്ചിരിക്കണം.
-ജിംനേഷ്യങ്ങളിലെത്തുന്ന എല്ലാവരുടെയും ശരീര താപനില പരിശോധിക്കണം. 38 ഡിഗ്രിയിൽ കൂടുതലുള്ളവർക്ക് പ്രവേശനം തടയണം.
- ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രം പ്രവേശനം നൽകുക.
- ജീവനക്കാരും ഉപഭോക്താക്കളും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ജിംനേഷ്യത്തിനുള്ളിലും മാസ്ക് ധരിക്കണം.
- ഓരോ ഫിറ്റ്നസ് െട്രയ്നറും തമ്മിൽ എല്ലാ ദിശയിലേക്കും രണ്ട് മീറ്ററിെൻറ അകലം പാലിച്ചിരിക്കണം.
- ഒരു സമയം െട്രയ്നർക്ക് ഒരാളെ മാത്രമേ പരിശീലിപ്പിക്കാൻ അനുമതിയുള്ളൂ. ഔട്ട്ഡോർ ഗ്രൂപ് വ്യായാമം കർശനമായി നിരോധിച്ചിരിക്കുന്നു.
എന്നാൽ, മൂന്ന് മീറ്ററിൽ കുറയാത്ത സുരക്ഷിത അകലം പാലിച്ചുള്ള ഔട്ട്ഡോർ വ്യായാമം അനുവദിച്ചിട്ടുണ്ട്.
- ജിംനേഷ്യങ്ങളിലെ ടോയ്ലെറ്റുകളും വസ്ത്രം മാറുന്നതിനുള്ള ചെയ്ഞ്ചിങ് റൂമുകളും പ്രവർത്തിപ്പിക്കാം.
- ജിംനേഷ്യത്തിൽ ഹാൻഡ് സാനിറ്റൈസറുകളും സോപ്പും നൽകിയിരിക്കണം.
- ഉപഭോക്താക്കൾ സ്വന്തം ടവ്വലും വ്യക്തിശുചിത്വ കിറ്റുകളും വാട്ടർ ബോട്ടിലുകളും കൊണ്ടുവരേണ്ടതാണ്.
- ഓരോ രണ്ട് മണിക്കൂറിലും ജിംനേഷ്യം പൂർണമായും വൃത്തിയാക്കുകയും അണുമുക്തമാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.