ദോഹ: ആവേശകരമായ വേഗപ്പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച് മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രീക്ക് സമാപനം. ലോകത്തെ ഏറ്റവും വേഗക്കാരായ ബൈക്ക് റൈഡർമാർ മാറ്റുരച്ച മോട്ടോ ജി.പിയുടെ ക്ലൈമാക്സ് പതിപ്പെന്ന് വിശേഷിപ്പിച്ച ഖത്തർ ഗ്രാൻഡ്പ്രീയിൽ കിരീടം ഉറപ്പിക്കാനാവാതെ ലീഡർ റൈഡർമാർ. അട്ടിമറി കുതിപ്പുമായി ഇറ്റലിക്കാരാൻ ഫാബിയോ ഡിഗ്ഗിയ ഞായറാഴ്ച നടന്ന ഫൈനൽ റൈഡിൽ ഒന്നാമതെത്തി. സീസണിലെ ലീഡറായ ഫ്രാൻസിസ്കോ ബഗ്നായ രണ്ടാംസ്ഥാനത്തും ലൂകാ മറിനി മൂന്നാം സ്ഥാനത്തുമായി. അതേസമയം, കിരീടപ്പോരാട്ടത്തിൽ ഒപ്പമുള്ള സ്പാനിഷ് റൈഡർ ജോർജ് മാർട്ടിനി 10ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ഇതോടെ ഒന്നും രണ്ടാം സ്ഥാനക്കാർ തമ്മിലെ പോയൻറ് വ്യത്യാസം 21 ആയി. ഫ്രാൻസിസ്കോക്ക് 437ഉം മാർട്ടിന് 416ഉം പോയന്റുകളാണുള്ളത്. ഫാബിയോ ജിയാന്റോണിയോയുടെ ആദ്യ മോട്ടോ ജി.പി വിജയത്തിന് കൂടിയാണ് ഖത്തർ സാക്ഷ്യംവഹിച്ചത്.
കിരീടനിർണയത്തിന് കാത്തിരിപ്പായതോടെ സീസണിലെ അവസാന ഗ്രാൻഡ്പ്രീയായ വലൻസിയയിലെ അങ്കം ഫൈനൽ പോരാട്ടമായി മാറും. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ ആവേശകരമായ മത്സരങ്ങൾക്കായിരുന്നു മൂന്നു ദിവസവും സാക്ഷ്യംവഹിച്ചത്. 55,000ത്തോളം പേർ മൂന്നു ദിനങ്ങളിലായി സാക്ഷിയാകാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.