ദോഹ: ജർമൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഖത്തർ മ്യൂസിയം സുഡാനിലും ഖത്തറിലുമായി നടത്തിയ ആർക്കിയോളജിക്കൽ സർവേയുടെയും ഖനനങ്ങളുടെയും കണ്ടെത്തലുകൾ ഖത്തർ മ്യൂസിയം പുറത്തിറക്കി. ഖത്തർ–ജർമനി സാംസ്കാരിക വർഷം 2017െൻറ ഭാഗമായി ദോഹ ഫയർ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് കണ്ടെത്തലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഖത്തർ ജർമൻ സാംസ്കാരിക വർഷം 2017െൻറ ഭാഗമായാണിത് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ജർമൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പങ്കാളികളുമായി സഹകരിച്ച് ഖത്തർ മ്യൂസിയം നടപ്പിലാക്കിയ പദ്ധതികളുടെ ഫലങ്ങൾ പൊതുജനങ്ങളുമായി പെങ്കടുക്കാനുള്ള സുവർണാവസരം കൂടിയാണിതെന്നും ഖത്തർ മ്യൂസിയം ആക്ടിംഗ് ചീഫ് ആർക്കിയോളജിക്കൽ ഓഫീസർ അലി അൽ കുബൈസി പറഞ്ഞു.
അന്താരാഷ്ട്ര രംഗത്ത് പരിചയസമ്പന്നരായവരുടെ സാന്നിദ്ധ്യത്തിൽ നമ്മുടെ പൈതൃകത്തെ സംരക്ഷിക്കുന്നതിനുള്ള ഖത്തർ മ്യൂസിയത്തിെൻറ ശ്രമങ്ങളുടെ ഭാഗം കൂടിയാണിതെന്നും പൈതൃകങ്ങളെയും പുരാതന സ്മാരകങ്ങളെയും സംരക്ഷിക്കുക വഴി അടുത്ത തലമുറയിലേക്ക് അവയെ പകർന്നു കൊടുക്കാനും അതിെൻറ മൂല്യമെത്തിച്ച് നൽകാനും സാധിക്കുന്നുവെന്നും അൽ കുബൈസി സൂചിപ്പിച്ചു. ഖത്തറിെൻറ തെക്ക് ഭാഗത്തുള്ള അതി പുരാതന താമസസ്ഥലങ്ങൾ, സുഡാനിലെ പിരമിഡ് സംബന്ധിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയാണ് ഖത്തർ മ്യൂസിയം അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.