നടുമുറ്റം ബുക്ക്സ്വാപ് ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ്മദ് വിദ്യാർഥികൾക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പുതിയ അധ്യായന വർഷത്തിന്റെ മുന്നോടിയായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്ക്സ്വാപ് നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ചെലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയാണ് നടുമുറ്റം ഖത്തർ ബുക്ക്സ്വാപ് സംഘടിപ്പിച്ചത്. വിവിധ ഇന്ത്യൻ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാർഥികൾ പദ്ധതിയുടെ ഉപഭോക്താക്കളായി. നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് സാമ്പത്തികമായി താങ്ങാവുന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായിട്ടാണ് ബുക്ക്സ്വാപ് നടന്നത്. പുസ്തക വിതരണം സുഗമമാക്കാൻ പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷൻ വഴിയും നടുമുറ്റത്തിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകൾക്ക് വേണ്ടി രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴി രക്ഷിതാക്കൾ നേരിട്ടുതന്നെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യുകയും കൂടാതെ വിവിധ ഏരിയ കോഓഡിനേറ്റർമാർ വഴി പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, വൈസ് പ്രസിഡന്റുമാരായ ലത കൃഷ്ണ, നജ് ല നജീബ്, സെക്രട്ടറി സിജി പുഷ്കിൻ, ട്രഷറർ റഹീന സമദ്, കൺവീനർമാരായ സുമയ്യ തഹ്സീൻ, ഹുദ എസ്.കെ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജ്ന സാക്കി, നുഫൈസ, ജോളി തോമസ്, സകീന അബ്ദുല്ല, സനിയ്യ കെ.സി, നിജാന പി.പി, രജിഷ പ്രദീപ്, അഹ്സന കരിയാടൻ, ഹുമൈറ വാഹിദ്, ജമീല മമ്മു, ഖദീജാബി നൗഷാദ്, മുബഷിറ ഇസ്ഹാഖ്, വാഹിദ നസീർ, ഫരീദ, ഹനാൻ വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.