ദോഹ: ഗസ്സ മധ്യസ്ഥ ദൗത്യവുമായി ബന്ധപ്പെട്ട് ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന അടിസ്ഥാന രഹിത വാർത്തകളെ ശക്തമായി അപലപിച്ച് ഖത്തർ. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ മറച്ചുവെക്കാന്‍ പണം നല്‍കിയെന്ന ആക്ഷേപം സമാധാനശ്രമങ്ങളെ അട്ടിമറിക്കാനാണെന്നും ഖത്തര്‍ അന്താരാഷ്ട്ര മീഡിയ ഓഫിസ് ആരോപിച്ചു .
ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ നടന്ന ഗസ്സ വെടിനിര്‍ത്തലും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് ചില മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചത്. ഈജിപ്ത് നടത്തിയ ഇടപെടലുകളെ മറച്ചുവെക്കാനും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പരമാവധി മാധ്യമശ്രദ്ധ ലഭിക്കാനും പണം നല്‍കിയെന്നാണ് ഇസ്രായേലി മാധ്യമങ്ങളുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും ആരോപണം. എന്നാൽ, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ മീഡിയ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. ഗസ്സയിലെ മാനുഷിക ദുരിതങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനും മധ്യസ്ഥ ശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. യുദ്ധത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഖത്തര്‍ ആരോപിച്ചു.
സമാധാനം സ്ഥാപിക്കാനും മേഖലയിലെ സംഘർഷഭീതി അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ദൗത്യത്തിൽ ഈജിപ്ത് വഹിക്കുന്ന പങ്കിനെ ഖത്തർ പ്രശംസിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
മധ്യസ്ഥ ശ്രമങ്ങളെ രാഷ്ട്രീയവത്കരിക്കുകയോ ഉദ്ദേശശുദ്ധിയെ വളച്ചൊടിക്കാനോ പാടില്ലെന്നും മുന്നറിയിപ്പു നൽകി. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധനം ഉറപ്പാക്കുക എന്നിവക്കാണ് മുൻഗണനയെന്നും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.