ദോഹ: ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നടന്ന ഖത്തർ ഫൗണ്ടേഷൻ പ്രി യൂനിവേഴ്സിറ്റി എജ്യുക്കേഷെൻറ വർണാഭമായ ദേശീയ ദിനാഘോഷ പരിപാടികളിൽ ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സണും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, ഖത്തർ ലീഡർഷിപ്പ് അക്കാദമി അധ്യക്ഷൻ ശൈഖ് ജോആൻ ബിൻ ഹമദ് ആൽഥാനി എന്നിവർ പങ്കെടുത്തു.
ഖത്തർ ഫൗണ്ടേഷെൻറ പ്രീ യൂനിവേഴ്സിറ്റി എജ്യുക്കേഷനിൽ നിന്നുള്ള 1500ലധികം വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും എജ്യുക്കേറ്റർമാരും ഖത്തർ ഫൗണ്ടേഷൻ മുതിർന്ന ഉദ്യോഗസ്ഥരും ദേശീയ ദിനാഘോഷ പരിപാടിയിൽ സംബന്ധിച്ചു. 500ലധികം വിദ്യാർഥികൾ പങ്കെടുത്ത പ്രത്യേക പരിപാടിയുൾപ്പെടെ രാജ്യത്തിെൻറ തനിമയും പാരമ്പര്യവും പ്രകടമാക്കുന്ന വിദ്യാർഥികളുടെ പരിപാടികൾ ചടങ്ങിൽ ഏറെ പ്രശംസ പിടിച്ചുപറ്റി.
ഖത്തർ അക്കാദമി സ്കൂളുകൾ, അവ്സാജ് അക്കാദമി, ഖത്തർ ലീഡർഷിപ്പ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് പരിപാടികളിൽ പങ്കെടുത്തത്.
ഖത്തർ ഫൗണ്ടേഷൻ സ്കൂളുകളിലെയും എജ്യുക്കേഷൻ സിറ്റിയിലെയും വിദ്യാർഥികളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള സുവർണാവസരം കൂടിയായിരുന്നു പ്രി യൂനിവേഴ്സിറ്റി എജ്യുക്കേഷെൻറ ദേശീയദിനാഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.