ദോഹ: ആഭ്യന്തരമന്ത്രാലയത്തിെൻറ പിന്തുണയോടെയുള്ള ഖത്തർ ദേശീയദിനാഘോഷ ക്രിക്കറ്റ് ടൂർണമെൻറ് ഡിസംബർ 15, 17,18 തീയതികളിൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെയും ഖത്തറിലെയും താരങ്ങൾ കളിക്കും. ഖത്തർ സ്റ്റാർസ് ഇലവൻ, ഏഷ്യൻ സ്റ്റാർസ് ഇലവൻ എന്നീ രണ്ട് ടീമുകൾക്കായാണ് ഇവർ പാഡണിയുക. 20ഒാവർ വീതമുള്ള മൽസരങ്ങളാണ് നടക്കുക.
ഇബ്ൻ അജ്യാൻ പ്രോജക്റ്റ്സ്, ഏഷ്യൻ ടൗണിലെയും ലേബർ സിറ്റിയിലെയും തൊഴിലാളികളുടെ താമസസൗകര്യങ്ങൾ ഒരുക്കുന്ന മാനേജർമാരുടെ കൂട്ടായ്മ, സ്പോർട്സ് ഇവൻറ് മാനേജ്മെൻറ് കമ്പനിയായ പ്രോ ഇവൻറ് എന്നിവരാണ് ടൂർണമെൻറിെൻറ സംഘാടകർ.15, 17 തീയതികളിലെ മൽസരങ്ങൾക്ക് പാസുള്ളവർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. ഇന്ത്യൻ സൂപ്പർമാർക്കറ്റ്, ഫില്ലി കഫേ, ടുഡേയ്സ് ഫാഷൻ, ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിെൻറ ഒന്നാം നമ്പർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്ന് പാസുകൾ കൈപ്പറ്റാം.
വി.െഎ.പി ടിക്കറ്റ് 100 റിയാൽ, ഗോൾഡ് ടിക്കറ്റ് 35 റിയാൽ, സിൽവർ ടിക്കറ്റ് 15 റിയാൽ എന്നിങ്ങനെയാണ് പാസ് നിരക്ക്. ദേശീയദിനമായ ഡിസംബർ 18ന് നടക്കുന്ന കളിക്ക് പ്രവേശനം സൗജന്യമാണ്. ആദ്യമെത്തുന്ന 12,000 പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സംഘാടകർ പറഞ്ഞു. അന്താരാഷ്ട്ര താരങ്ങളായ വഹാബ് റിയാസ്, ഫവാദ് ആലം, മിസ്ബഹ് ഉൽ ഹഖ്, ഉമർ ഗുൽ, കംറാൻ അക്മൽ, എൽ. ബാലാജി, ഡി.ദിൽഷൻ തുടങ്ങിയവരും കളിക്കും. 15ന് ഉച്ചക്ക് 2.30ന് ഉദ്ഘാടനപരിപാടി നടക്കും. ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷൻസ് ഒാഫിസർ ലെഫ്റ്റനൻറ് മുഹമ്മദ് അലി അൽ മുർഖീസീഖ്, കമ്മ്യൂണിറ്റി റീച്ച് ഒൗട്ട് ഒാഫിസ് കോഒാർഡിനേറ്റർ ഫൈസൽ അൽ ഹുദവി, ഇബ്ൻ അജ്യാൻ പ്രോജക്ടിലെ സലീം അൽ ഫുഹൈദ്, മൻസൂർ അഹ്മദ് (ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ), സജ്ജാദ് ഹുസൈൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.