ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ ദേശീയദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത് ആയിരക്കണക്കിനാളുകൾ. ഈ വർഷത്തെ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് 60ലധികം തനിമയാർന്ന വ്യത്യസ്തമായ പരിപാടികളാണ് കതാറയിൽ ഡിസംബർ 12 മുതൽ ഇന്നലെ വരെ അരങ്ങേറിയത്. ഈ വർഷത്തെ ആഘോഷ പരിപാടികളുടെ പ്രധാന ഹബ്ബായും കതാറ മാറിയിട്ടുണ്ട്.
സൈനിക വേഷവിധാനങ്ങൾ ധരിച്ചെത്തിയ ആൺകുട്ടികളും ഖത്തറിെൻറ മുന്തിരി വർണ്ണങ്ങൾ നിറച്ച വസ്ത്രങ്ങൾ ധരിച്ച് പെൺകുട്ടികളും കുടുംബങ്ങളോടൊപ്പം കതാറയിലെത്തിയിരുന്നു. ദേശീയദിനവുമായി ബന്ധപ്പെട്ട് ഖത്തർ പതാക പതിച്ചിട്ടുള്ള വിവിധ വസ്തുക്കളും ഖത്തർ പതാകകളുമേന്തിയാണ് ഓരോരുത്തരും തങ്ങളുടെ ദേശത്തോടുള്ള കൂറ് അരക്കിട്ടുറപ്പിച്ച് സാംസ്കാരിക ഗ്രാമത്തിലെത്തിച്ചേർന്നത്. എല്ലാവരും എത്തിച്ചേർന്നതോടെ കതാറ മുന്തിരി വർണമണിഞ്ഞത് കൗതുകരമായ കാഴ്ചയായി. കൂടാതെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ തമീം അൽ മജ്ദ് ചിത്രങ്ങളും എല്ലായിടത്തും തിളങ്ങി നിന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക ചിത്രമായി അമീറിെൻറ പുതിയ ചിത്രം മന്ത്രാലയം പുറത്തിറക്കിയിരുന്നെങ്കിലും ഭൂരിപക്ഷം പേരും തമീം അൽ മജ്ദ് ചിത്രമായിരുന്നു തങ്ങളുടെ നേതാവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന് തെരഞ്ഞെടുത്തത്.
വൈകിട്ട് കതാറയിൽ വിവിധ കലാ, നൃത്തരൂപങ്ങളും അരങ്ങേറി. കതാറയിൽ സ്ഥാപിച്ചിട്ടുള്ള തമീം അൽ മജ്ദ് ചുവരിൽ അധികപേരും പ്രത്യേകിച്ച് യുവാക്കൾ ദേശീയ ദിന സന്ദേശങ്ങൾ കുറിക്കുന്നതിനും ഒപ്പുവെക്കുന്നതിനുമായി മത്സരിച്ചു. നിരവധി പേരാണ് ചുവരിൽ ഒപ്പുവെച്ചത്. ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള ആദ്യ ആറ് ദിവസങ്ങളിൽ വ്യത്യസ്ത കലാരൂപങ്ങളും നൃത്തപരിപാടികളുമാണ് കതാറയിൽ നടന്നത്. ബിഗ് സ്ക്രീനുകളിൽ ദേശീയദിന പരേഡിെൻറ തത്സമയ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. നിരവധിയാളുകളാണ് സ്ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകളോളം കാഴ്ചയുറപ്പിച്ച് നിന്നത്. മ്യൂസിക്കൽ ഫൗണ്ടേൻ ഷോ, വിേൻറജ് കാർ പ്രദർശനം, േഡ്രാൺ ഷോ എന്നിവയും കതാറയിലെത്തിയവർക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വക നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.