ദോഹ: ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിറിനെ വൺ വേൾഡ് ഗ്ലോബൽ എയർലൈൻ അലയൻസ് ഗവേണിങ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു. നിലവിലെ ബോർഡ് ചെയർമാനായ അലൻ ജോയ്സിെൻറ പിൻഗാമിയായാണ് ബാകിർ ചുമതലയേൽക്കുക. അലാസ്ക എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ്, ഖത്തർ എയർവേസ്, കാത്തെയ് പസഫിക് എയർവേസ്, ഫിൻ എയർ, ജപ്പാൻ എയർലൈൻസ്, മലേഷ്യ എയർലൈൻസ്, ഖൻതാസ്, റോയൽ എയർ മറോക്, റോയൽ ജോർഡാനിയൻ, ശ്രീലങ്കൻ എയർലൈൻസ്, എസ്7 എയർലൈൻസ് എന്നീ വൻകിട വിമാനക്കമ്പനികളുടെ ആേഗാള കൂട്ടായ്മയാണ് വൺ വേൾഡ് ഗ്ലോബൽ എയർലൈൻ അലയൻസ്.
ഈ കമ്പനികളുടെ പ്രതിനിധികളാണ് വൺവേൾഡ് ഗവേണിങ് ബോർഡിലുള്ളത്.ആഗോള വ്യോമയാന മേഖല മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികൾ നേരിടുന്ന ഘട്ടമാണിതെന്നും ഈ സാഹചര്യത്തിൽ തന്നെ വൺവേൾഡ് ഗവേണിങ് ബോർഡ് ചെയർമാനായി സഹപ്രവർത്തകർ തന്നെ തെരഞ്ഞെടുത്തത് വലിയ ആദരവാണെന്നും അൽ ബാകിർ പ്രതികരിച്ചു. കോവിഡ്-19 പ്രതിസന്ധി ആരംഭിച്ചത് മുതൽ വൺവേൾഡ് അലയൻസ് കൂടുതൽ വികസിപ്പിക്കുന്നത് തുടരുകയാണ്. അലാസ്ക എയർലൈൻസ്, റോയൽ എയർ മറോക് എന്നിവരാണ് അലയൻസിലെ പുതിയ അംഗങ്ങൾ.
കോവിഡ് മഹാമാരിക്കാലത്ത് സുരക്ഷാ രംഗത്തും ഉപഭോകൃത സേവന രംഗത്തും നൂതനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ മികച്ച പങ്ക് വഹിക്കുന്ന ആഗോള സഖ്യത്തെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നു. കഴിഞ്ഞ 18 മാസമായി വൺവേൾഡ് അംഗങ്ങളുമായി ഖത്തർ എയർവേസ് വലിയ ബന്ധമാണ് പുലർത്തുന്നത്. വലിയ ഉത്തരവാദിത്തമാണ് ഏൽപിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1997മുതൽ ഖത്തർ എയർവേസിെൻറ തലപ്പത്തുള്ള അക്ബർ അൽബാകിറാണ് വൺവേൾഡ് അംഗങ്ങളിൽ ദീർഘകാലം ഒരു എയർലൈനിെൻറ സി.ഇ.ഒ ആയിട്ടുള്ളത്. 2018 ജൂൺ മുതൽ 2019 ജൂൺ വരെ ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഗവേണിങ് ബോർഡ് ചെയർമാനായും അക്ബർ അൽ ബാകിർ ചുമതല വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.