ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക് 2023-25 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച തുമാമ ഐ.ഐ.സി.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്.
പ്രസിഡന്റായി ഖത്തർ റെഡ് ക്രസന്റിൽ നിന്നുള്ള ലുത്ഫി കലമ്പനെയും ജനറൽ സെക്രട്ടറി ആയി ഹമദ് ഹോസ്പിറ്റലിൽ നിന്നുള്ള ബിന്ദു ലിൻസണെയും ട്രഷറർ ആയി ഇൻഡസ്ട്രിയൽ നഴ്സ് ആയ ദിലീഷ് ഭാർഗവനെയും തിരഞ്ഞെടുത്തു. സ്മിത ദീപുവാണ് വർക്കിങ് പ്രസിഡന്റ്. നിസാർ ചെറുവത്ത് വർക്കിങ് സെക്രട്ടറി. ജോയിൻ ട്രഷററായി അഷ്ന ഷഫീഖിനെയും പുതിയ ഭരണ സമിതിയിലേക്കുള്ള മറ്റ് മാനേജിങ് കമ്മിറ്റി, എക്സിക്യൂട്ടിവ് അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. പാട്രൺ: നൗഫൽ എൻ.എം. ഉപദേശക സമിതി അംഗങ്ങളായി വിമൽ പത്മാലയം, മിനി സിബി, കുമാരി തങ്കം, ഷേർളി എന്നിവരെയും യോഗം നിർദേശിച്ചു.
ഖത്തറിലെ ആരോഗ്യ മേഖലയിലും, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലും ഇന്ത്യൻ പ്രവാസികളുടെ ഉന്നമനത്തിനായി യുനീക് കൂടുതൽ പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കാൻ ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെയും കുടുംബങ്ങളുടെയും കഴിവുകൾ പരിപോഷിപ്പിക്കാനും പുതിയ അവസരങ്ങൾ ഒരുക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും യൂനിക് എന്നും മുന്നിലുണ്ടാകുമെന്നും പുതിയ നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.