ദോഹ: പകൽ സമയങ്ങളിലെ കടുത്ത ചൂടിൽ നാടും നഗരവും പൊള്ളുമ്പോൾ റോഡിലൂടെ ഓടുന്ന ഡെലിവറി ബോയ്സിനും കരുതലുമായി സർക്കാറും സ്ഥാപനങ്ങളും. വേനൽക്കാലത്ത് പകൽ 10 മുതൽ ഉച്ച 3.30 വരെ ബൈക്ക് ഉപയോഗിച്ച് ഡെലിവറി സേവനങ്ങൾക്ക് തൊഴിൽ മന്ത്രാലയം നേരത്തേതന്നെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ കാർ വഴി മാത്രം ഡെലിവറി നൽകിയാണ് വിവിധ സ്ഥാപനങ്ങൾ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നത്.
ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ ഉച്ച 3.30 വരെ പകൽ സമയങ്ങളിൽ പുറംജോലികൾക്ക് നേരത്തേതന്നെ മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. വേനൽക്കാലത്ത് മോട്ടോർസൈക്കിൾ ഡെലിവറിക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം തുടർച്ചയായ രണ്ടാം വർഷമാണ് നടപ്പാക്കുന്നത്. ഫുഡ് ഡെലിവറി കമ്പനികളും റസ്റ്റാറന്റുകളും നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി നടപടികൾ സ്വീകരിച്ചു.
‘ചൂട് കൂടുതലുള്ള സമയങ്ങളിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ നിയന്ത്രണം ഒരു വലിയ ആശ്വാസമാണ്. ഒട്ടുമിക്ക റസ്റ്റാറന്റുകളിലും ഡെലിവറി ബോയ്സിന് ഇരിക്കാനും ഓർഡർ തയാറാകുന്നതുവരെ കാത്തിരിക്കാനും ഇടം നൽകിയിട്ടുണ്ട്’ -ഡെലിവറി റൈഡറായ മാലിക് പറഞ്ഞു. വിവിധ ഡെലിവറി ആപ്ലിക്കേഷനുകൾ, ഹോട്ടലുകളും സ്ഥാപനങ്ങളും സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്ന ഡെലിവറി എന്നിവയിലെല്ലാം ഈ നിയന്ത്രണം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.