ദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂൾ പതിനാറാമത് വാർഷികം ‘നോബിൾ വെസറ്റോ 2022- 23’ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ യു. ഹുസൈൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥികളായെത്തിയ ജുമ സബഹ് ജുമ (ഹെഡ് ഓഫ് അർബൻ ഡിസൈൻ, ഡിപാർട്മെന്റ് ഓഫ് അർബൻ പ്ലാനിങ്), നോബിൾ സ്കൂൾ രക്ഷാധികാരി എൻജി. അലി ജാസിം ഖലീഫ ജാസിം അൽ മാലിക്കി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.പി. ബഷീർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ് തുടങ്ങിയവർ സന്നിഹിതരായി.
കഴിഞ്ഞ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ചടങ്ങിൽ പുരസ്കാരം നൽകി. സി.സി.എ കോഓഡിനേറ്റർ മുഹമ്മദ് ഹസൻ, സെക്ഷൻ മേധാവികളായ കെ. നിസാർ, ഹാജറ ബാനു, അസ്മ റോഷൻ അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേഷൻ റോബിൻ കെ. ജോസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ (സി.സി.എ) ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.