ദോഹ: ഭക്തിയുടേയും കനിവിൻെറയും സംഗീത പ്രവാഹം തീർത്ത് 'നൂർ' സംഗീത ആൽബം ശ്രദ്ധനേടുന്നു.വരികളിലെ ലാളിത്യം കൊണ്ടും ആലാപന മധുരം കൊണ്ടും േപ്രക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ആൽബത്തിെൻറ രചനയും ആശയ സാക്ഷാത്കാരവും ദോഹയിലെ കലാകാരനായ ഫൈസൽ അരിക്കാട്ടയിൽ ആണ്. പ്രവാചകകീർത്തനങ്ങളാൽ സമ്പന്നമായ ഗാനങ്ങൾക്ക് മധുരശബ്ദം നൽകിയത് ഗായിക സിന്ധു പ്രേംകുമാർ. സംഗീതം ലത്തീഫ് മാഹിയാണ്.
എഡിറ്റിങ്ങും എഫക്ട്സും മീൽ എ.ജെ. പോസ്റ്റർ ഡിസൈൻ ചെയ്തത് ഫർഹാസ് മുഹമ്മദ്. ആഴത്തിലുള്ള ഭക്തിയിലേക്ക് വെളിച്ചം വീശുന്ന ആൽബം ഇതിനകം നിരവധിപേരാണ് കണ്ടുകഴിഞ്ഞത്. എസ്സാർ മീഡിയ തയാറാക്കിയ വിഡിയോയുടെ പ്രകാശനം കഴിഞ്ഞ ദിവസമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.