ദീര്‍ഘകാല ഖത്തര്‍ പ്രവാസി കെ.വി. അബ്ദുല്ലക്കുട്ടി ഹാജി നാട്ടില്‍ നിര്യാതനായി

ദീര്‍ഘകാല ഖത്തര്‍ പ്രവാസി കെ.വി. അബ്ദുല്ലക്കുട്ടി ഹാജി നാട്ടില്‍ നിര്യാതനായി

ദോഹ: അരനൂറ്റാണ്ടിലേറെ കാലം ഖത്തറില്‍ പ്രവാസിയായിരുന്ന തൃശൂർ ചാവക്കാട് സ്വദേശി കെ.വി അബ്ദുല്ലക്കുട്ടി ഹാജി നാട്ടില്‍ നിര്യാതനായി. ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രഥമ പ്രസിഡന്റും കെ.എം.സി.സി നേതാവുമായിരുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരണത്തില്‍ നിർണായക പങ്കുവഹിച്ച് വിദ്യഭ്യാസ പ്രവർത്തനങ്ങളിലും സാമൂഹിക സേവന രംഗത്തും സജീവമായിരുന്നു. ഭാര്യ: സഫിയാബി. മക്കള്‍: റുക്‌നുദ്ദീന്‍, റഹ്മുദ്ദീന്‍, റൈഹാന, റുക്‌സാന.

കെ.വി. അബ്ദുല്ലക്കുട്ടിയുടെ മരണത്തിൽ ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി, സിജി ഖത്തർ തുടങ്ങിയ സംഘടനകൾ അനുശോചിച്ചു. അനുശോചന യോഗം ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 

Tags:    
News Summary - Long-time Qatari expatriate K.V. Abdullakutty passes away in his homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.