ഓ​ണ​മെ​ത്തി; സ​ദ്യ​വി​പ​ണി കെ​​ങ്കേ​മം

ദോ​ഹ: ആ​ഘോ​ഷ ക​സ​വു​ടു​ത്ത് ഓ​ണം അ​രി​കി​ലെ​ത്തു​മ്പോ​ൾ ഇ​രു​കൈ​യും നീ​ട്ടി വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹം. ഓ​രോ വ​ർ​ഷ​വും കൂ​ടു​ത​ൽ ആ​ഘോ​ഷ​വും വ​ർ​ണ​പ്പ​കി​ട്ടു​മാ​യെ​ത്തു​ന്ന ഓ​ണ​ത്തി​ന് ഇ​ത്ത​വ​ണ​യും മാ​റ്റ് കു​റ​വ​ല്ല.

പ​തി​വു​പോ​ലെ സ​ദ്യ​വ​ട്ട​ങ്ങ​ളു​ടെ ഓ​ഫ​ർ പെ​രു​മ​ഴ​ക​ളോ​ടെ​യാ​ണ് ഓ​ണ​ക്കാ​ലം വി​ളം​ബ​രം ചെ​യ്യു​ന്ന​ത്. ക​ട​ലി​നി​ക്ക​രെ​യാ​ണെ​ങ്കി​ലും നാ​ട്ടു​രു​ചി​യി​ലെ ഓ​ണ​സ​ദ്യ തീ​ൻ​മേ​ശ​യി​ലെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വ​മ്പ​ൻ ഓ​ഫ​റു​ക​ളാ​ണു​ള്ള​ത്. അ​ത്തം പി​റ​ക്കും മു​മ്പേ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ മു​ത​ൽ റ​സ്​​റ്റാ​റ​ന്‍റു​ക​ളും ചെ​റു​കി​ട ഹോ​ട്ട​ലു​ക​​ളു​മെ​ല്ലാം ഓ​ണ​സ​ദ്യ വി​പ​ണി സ​ജീ​വ​മാ​ക്കി​യി​രു​ന്നു.

നേ​ര​ത്തേ ബു​ക്കി​ങ് സ്വീ​ക​രി​ച്ച് തി​രു​വോ​ണ നാ​ളി​ൽ സ​ദ്യ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​ൽ​പ​ന. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും റ​സ്​​റ്റാ​റ​ന്‍റു​ക​ളി​ലു​മാ​ണ് ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​തെ​ങ്കി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ സ​ദ്യ ല​ഭ്യ​മാ​യ​താ​യി ദോ​ഹ​യി​ലെ മ​ല​യാ​ളി വീ​ട്ട​മ്മ പ​റ​ഞ്ഞു. ​ഇ​വ​ർ​ക്കു പു​റ​മെ, ന​ല്ല രു​ചി​യോ​ടെ സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​ക്കൊ​ടു​ക്കു​ന്ന പാ​ച​ക​ക്കാ​രും സ​ജീ​വം.

എ​ന്താ​യാ​ലും ഓ​ണ​മെ​ത്തി​യ​തോ​ടെ ബു​ക്കി​ങ് സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ന്ന് ഹോ​ട്ട​ൽ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. 25 മു​ത​ൽ 40 റി​യാ​ൽ വ​രെ​യാ​ണ് സ​ദ്യ​ക​ൾ​ക്ക് വി​പ​ണി​യി​ൽ ഈ​ടാ​ക്കു​ന്ന​ത്. തി​രു​വോ​ണ​ത്ത​ലേ​ന്ന് വ​രെ ബു​ക്കി​ങ് സ്വീ​ക​രി​ക്കു​ക​യും ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് മി​ക്ക ഇ​ട​ങ്ങ​ളി​ലും സ​ദ്യ ഒ​രു​ക്കു​ന്ന​ത്. 10 ദി​വ​സം മു​മ്പേ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ​ദ്യ ബു​ക്കി​ങ് ആ​രം​ഭി​ച്ചു. 23 ഇ​ന​ങ്ങ​ളു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്ക് 32 റി​യാ​ലാ​ണ് വി​ല.

സ​ഫാ​രി, ഗ്രാ​ൻ​ഡ്, അ​ൽ റ​വാ​ബി തു​ട​ങ്ങി​യ പ്ര​മു​ഖ​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ മു​ൻ​കൂ​ർ ബു​ക്കി​ങ്​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​ദ്യ ല​ഭ്യ​മാ​ക്കു​ന്ന​ത്.

20 ഇ​നം 35 ഇ​നം വ​രെ കൂ​ട്ടു​ക​റി​ക​ൾ ല​ഭ്യ​മാ​ക്കി​യാ​ണ്​ സ​ദ്യ കെ​​ങ്കേ​മ​മാ​ക്കു​ന്ന​ത്. അ​വി​യ​ല്‍, സാ​മ്പാ​ര്‍, പ​രി​പ്പ്, തോ​ര​ന്‍, കൂ​ട്ടു​ക​റി, എ​രി​ശ്ശേ​രി, പു​ളി​ശ്ശേ​രി ഇ​ങ്ങ​നെ നീ​ളും വി​ഭ​വ​ങ്ങ​ള്‍. പാ​യ​സ വൈ​വി​ധ്യ​വും ഇ​തു​പോ​ലെ ത​ന്നെ. 25 ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ സ​ദ്യ​ക്ക് 35 റി​യാ​ലാ​ണ് സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ വി​ല. മൂ​ന്നി​ന് ഒ​രെ​ണ്ണം സൗ​ജ​ന്യം എ​ന്ന ഓ​ഫ​റും ന​ൽ​കു​ന്നു. 23 ഇ​ന​ങ്ങ​ളു​ള്ള സ​ദ്യ​ക്ക് ഗ്രാ​ൻ​ഡ്മാ​ളി​ൽ 26 റി​യാ​ലും, റ​വാ​ബി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 29 റി​യാ​ലു​മാ​ണ് നി​ര​ക്ക്.

റ​സ്റ്റാ​റ​ന്റു​ക​ൾ പാ​ർ​സ​ലും ഡൈ​നി​ങ്ങും ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഓ​ണ​സ​ദ്യ​ക്ക് പ്ര​വാ​സി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ളും ഓ​ണ​പ്പു​ട​വ​ക​ളു​മാ​യും വി​പ​ണി സ​ജീ​വ​മാ​ണ്. നേ​രി​ട്ടെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സ്വ​ന്ത​മാ​യി സ​ദ്യ​വ​ട്ടം ഒ​രു​ക്കു​ന്ന​വ​രും കു​റ​വ​ല്ലെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Onam sadhya sale goes on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.