ദോഹ: പത്മശ്രീ ജേതാവും നോർക്ക റൂട്സ് വൈസ് ചെയർമാനുമായിരുന്ന അന്തരിച്ച അഡ്വ. സി.കെ. മേനോൻെറ പേരിലുള്ള വിദ്യാഭ്യാസ അവാർഡ് ദാനം നാട്ടിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. സി.കെ. മേനോൻെറ വേർപാടിൻെറ നഷ്ടം സമൂഹത്തിലെ സാധാരണക്കാർക്കാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിലെ മതമൈത്രിക്ക് അകമഴിഞ്ഞ സഹായങ്ങൾ ചെയ്ത വ്യക്തിത്വമാണ് സി.കെ. മേനോൻ എന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിതാവ് തുടങ്ങിെവച്ച സാഹോദര്യത്തി െൻറയും സഹവർത്തിത്വത്തി െൻറയും പാത പിന്തുടരുമെന്ന് മകനും ബഹ്സാദ് ഗ്രൂപ് ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു. പാട്ടുരായ്ക്കൽ ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ജയിച്ച മുഴുവൻ വിദ്യാർഥികൾക്കും സി.കെ. മേനോൻെറ പേരിലുള്ള വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കുന്നുണ്ട്. ഡിവിഷൻ കൗൺസിലറും കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ അധ്യക്ഷത വഹിച്ചു. ദീപക്. എൻ. കുഞ്ഞുണ്ണി, കോമളവല്ലി കുഞ്ഞുണ്ണി, വിനീത് വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.