ദോഹ: ഫലസ്തീൻ അഭയാർഥികൾക്കായി ഖത്തറിെൻറ 50 മില്യൻ ഡോളർ ദുരിതാശ്വാസ ധനസഹായം. ഫലസ്തീനിലും അയൽരാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന അഭയാർഥികൾക്കായുള്ള യു.എൻ സംഘടന(യു എൻ ആർ ഡബ്ല്യൂ എ)യിലേക്കാണ് ഖത്തർ ഭീമൻ സംഖ്യ നൽകിയിരിക്കുന്നത്. യു എൻ അഭയാർഥി സംഘടനയുടെ നയങ്ങളെ ഖത്തർ പിന്തുണക്കുകയാണെന്നും ഫലസ്തീൻ അഭയാർഥികൾക്കായുള്ള സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനുമായി 50 മില്യൻ (50 കോടി) ഡോളർ ധനസഹായം നൽകുകയാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി പറഞ്ഞു.
റോമിൽ യൂ എൻ ഭക്ഷ്യ കാർഷിക സംഘടനാ ആസ്ഥാനത്ത് നടന്ന യു എൻ ദുരിതാശ്വാസ ഏജൻസിയുടെ അസാധാരണ യോഗത്തിലാണ് ഖത്തർ ധനസഹായം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസ്, യൂറോപ്യൻ യൂണിയൻ വിദേശകാര്യ ഉന്നത പ്രതിനിധി ഫെഡറിക മോഗെറിനി എന്നിവർ യോഗത്തിൽ പങ്കെടുത്തു. യു എൻ ഏജൻസിയെ സാമ്പത്തികമായി പിന്തുണക്കുകയെന്നത് ഖത്തറിെൻറ നയവും ഉത്തരവാദിത്തവുമാണെന്നും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളെ ഖത്തർ അകമഴിഞ്ഞു പിന്തുണക്കുമെന്നും യോഗത്തിൽ ഡോ. അൽ ഹമ്മാദി വ്യക്തമാക്കി.
ഫലസ്തീൻ അഭയാർഥികളെ പാർപ്പിച്ചിരിക്കുന്ന രാജ്യങ്ങളെയും ഖത്തർ പിന്തുണക്കുന്നുണ്ടെന്നും മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തി അഭയാർഥികളെ സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങൾക്ക് ഈ സന്ദർഭത്തിൽ നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. യു.എൻ ഏജൻസിക്കായുള്ള സാമ്പത്തിക സഹായത്തിൽ നിന്നും ഐക്യരാഷ്ട്രസഭ 300 മില്യൻ ഡോളർ വെട്ടിക്കുറച്ചതിനെ തുടർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഏജൻസി കടന്നു പോകുന്നത്. ഐക്യരാഷ്ട്രസഭയുടെ നടപടി 450 മില്യൻ ഡോളറിെൻറ ധനക്കമ്മിക്ക് വഴിയൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.