ദോഹ: ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ അവരുടെ പിന്നിൽ ഉറച്ച് നിൽക്കുമെന്ന് ഖത്തർ ആവർത്തിച്ചു. കഴിഞ്ഞദിവസം ചേർന്ന മന്ത്രി സഭാ യോഗമാണ് ഫലസ്തീൻ ജനതക്കുള്ള ഖത്തർ ജനതയുടെ പിന്തുണ ആവർത്തിച്ചത്. ഫലസ്തീൻ ജനതക്ക് മേൽ ഇസ്രയേൽ നടത്തുന്ന കൊടിയ അനീതിക്കെതിരെ ലോക സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്ന് ഖത്തർ മന്ത്രി സഭ ആവശപ്പെട്ടു. ഭൂമിക്ക് വേണ്ടിയുള്ള ഫലസ്തീൻ ജനത എല്ലാ വർഷവും നടത്തി വരുന്ന സമാധാനപരമായ റാലിക്ക് നേരെ നടത്തിയ ആക്രമണത്തിൽ പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്. ഫലസ്തീൻ ജനതക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾ അതിക്രമങ്ങളിലൂടെ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ ശ്രമം തടയാൻ ലോക വേദികൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രി സഭ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.