ദോഹ: ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവയുടെ നീക്കത്തെ സ്വാഗതം ചെയ്ത് ഖത്തർ. ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്ന സുപ്രധാന ചുവടുവെപ്പാണ് മൂന്ന് രാജ്യങ്ങളുടേതുമെന്നും, മറ്റ് രാജ്യങ്ങളും ഈ മാതൃക പിൻപറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 1967ലെ അതിർത്തികൾ മാനദണ്ഡമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീൻ എന്ന രാജ്യം സ്ഥാപിക്കുന്നതിലൂടെ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കപ്പെടുകയുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഏഴു മാസം പിന്നിട്ട അധിനിവേശ സേനയുടെ ആക്രമണം അവസാനിപ്പിച്ച്, ഗസ്സയിലും മേഖലയിലും സമാധാനം പുനഃസ്ഥാപിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.