ദോഹ: ലോകകപ്പിെൻറ സുരക്ഷാക്രമീകരണങ്ങളുടെ പരിശീലനമായ 'വതൻ' സംയുക്ത സുരക്ഷാ അഭ്യാസത്തിെൻറ ഭാഗമായി ചൊവ്വാഴ്ച ദോഹ മെേട്രാ സർവിസിൽ നിയന്ത്രണങ്ങൾ. എജുക്കേഷന്‍ സിറ്റിക്കും അല്‍ റിഫക്കും ഇടയിലുള്ള ഗ്രീന്‍ ലൈന്‍ ദോഹ മെട്രോ സര്‍വിസ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രവർത്തിക്കില്ലെന്ന് ഖത്തർ റെയിൽ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒമ്പതുവരെ ഈ റൂട്ടിൽ മെട്രോ ഓടില്ല. അതേസമയം, മെട്രോയുടെ മറ്റു സർവിസുകൾ പതിവുപോലെതന്നെ തുടരും.
2022 ലോകകപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ പരിശീലനമായ 'വതൻ' സംയുക്ത അഭ്യാസത്തിന് തിങ്കളാഴ്ച തുടക്കമായി. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സേനാ വിഭാഗങ്ങൾ, മന്ത്രാലയങ്ങൾ, സിവിൽ, സ്ഥാപനങ്ങൾ തുടങ്ങി 28 വിഭാഗങ്ങളുടെയും 13 വിദേശ രാജ്യങ്ങളുടെയും സംയുക്ത സഹകരണത്തോടെയാണ് 'വതൻ' പരിശീലനം നടക്കുന്നത്.
ഖത്തറിെൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിശീലനം ബുധനാഴ്ചവരെ തുടരും. പൊതുജനങ്ങളെ ഒരുതരത്തിലും ബാധിക്കാതെയാണ് സംയുക്ത അഭ്യാസം നടക്കുന്നത്. അധികൃതരുമായി സഹകരിക്കണമെന്നും അഭ്യാസത്തിൽ പങ്കെടുക്കുന്ന വിവിധ വിഭാഗങ്ങൾക്കും അനുഗമിക്കുന്ന യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും വഴിയൊരുക്കണമെന്നും ആഭ്യന്തര മന്ത്രലായം ആവശ്യപ്പെട്ടൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.