വാ​ദി അ​ൽ ബ​നാ​തി​ലെ പു​തി​യ പാ​സ്​​പോ​ർ​ട്ട് ഓ​ഫി​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ക്കു​ന്നു

പാ​സ്​​പോ​ർ​ട്ട് ഓ​ഫി​സ് ​വാദി അ​ൽ ബ​നാ​തി​ൽ

ദോ​ഹ: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്പോ​ർ​ട്ട് കാ​ര്യാ​ല​യം അ​ൽ ഗ​റാ​ഫ​യി​ൽ​നി​ന്നും വാ​ദി അ​ൽ ബ​നാ​തി​ലേ​ക്ക് മാ​റ്റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ 10 ഞാ​യ​റാ​ഴ്ച മു​ത​ൽ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​ർ മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ​യും, ഒ​രു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യു​മാ​യി ഓ​ഫി​സ് സ​മ​യം.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ഗേ​റ്റ് ഒ​ന്ന്, മൂ​ന്ന് എ​ന്നി​വ വ​ഴി​യാ​ണ് പ്ര​വേ​ശ​നം. പു​തി​യ പാ​സ്​​പോ​ർ​ട്ട് ഓ​ഫി​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ​ഖ​ലീ​ഫ ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. ഓ​ഫി​സി​ലെ സൗ​ക​ര്യ​ങ്ങ​ളും വി​വി​ധ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന സൗ​ക​ര്യ​ങ്ങ​ളും, ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്ക് മു​മ്പാ​കെ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Passport Office at Wadi Al Banaat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.