പെ​ട്രോ​ൾ: സൂ​​പ്പ​​റി​​ന് നേ​​രി​​യ ഇ​​ടി​​വ്; പ്രീ​​മി​​യം നി​​ര​​ക്കി​​ൽ മാ​​റ്റ​​മി​​ല്ല

ദോ​​ഹ: ജൂ​​ലൈ മാ​​സ​​ത്തേ​​ക്കു​​ള്ള ഇ​​ന്ധ​​ന വി​​ല ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​​യം പ്ര​​ഖ്യാ​​പി​​ച്ചു. സൂ​​പ്പ​​ർ േഗ്ര​​ഡ് പെേ​​ട്രാ​​ളി​​ന് അ​​ഞ്ച് ദി​​ർ​​ഹം കു​​റ​​ഞ്ഞ​​താ​​ണ് ഈ ​​പു​​തി​​യ നി​​ര​​ക്കി​​ലെ മാ​​റ്റം. അ​​തേ​​സ​​മ​​യം, പ്രീ​​മി​​യം േഗ്ര​​ഡ് പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ എ​​ന്നി​​വ​​യു​​ടെ നി​​ര​​ക്കി​​ൽ മാ​​റ്റ​​മി​​ല്ല.ജൂ​​ണി​​ൽ ലി​​റ്റ​​റി​​ന് 2.10 റി​​യാ​​ലു​​ണ്ടാ​​യി​​രു​​ന്ന സൂ​​പ്പ​​ർ േഗ്ര​​ഡ്, പു​​തു​​ക്കി​​യ നി​​ര​​ക്ക് പ്ര​​കാ​​രം 2.05 റി​​യാ​​ലാ​​യി കു​​റ​​യും. എ​​ന്നാ​​ൽ പ്രീ​​മി​​യം പെേ​​ട്രാ​​ൾ ലി​​റ്റ​​റി​​ന് ര​​ണ്ട് റി​​യാ​​ൽ, ഡീ​​സ​​ലി​​ന് 2.05 റി​​യാ​​ൽ എ​​ന്ന നി​​ര​​ക്ക് ത​​ന്നെ ജൂ​​ലൈ മാ​​സ​​ത്തി​​ലും തു​​ട​​രും. 

പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ നി​​ര​​ക്കി​​ൽ അ​​മി​​ത​​മാ​​യ വ​​ർ​​ധ​​ന​​വ് ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച് സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വ്യാ​​ജ​​മാ​​യ വാ​​ർ​​ത്ത​​ക​​ളും ചി​​ത്ര​​ങ്ങ​​ളും പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ടെ​​ന്നും ഇ​​ത്ത​​രം മെ​​സേ​​ജു​​ക​​ൾ അ​​ടി​​സ്​​​ഥാ​​ന ര​​ഹി​​ത​​മാ​​ണെ​​ന്നും ജ​​ന​​ങ്ങ​​ളെ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​ക്കു​​ന്ന വ്യാ​​ജ വാ​​ർ​​ത്ത​​ക​​ളെ​​യും സ​​ന്ദേ​​ശ​​ങ്ങ​​ളെ​​യും തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

അ​​ന്താ​​രാ​​ഷ്​​ട്ര വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വാ​​ണ് വാ​​ഹ​​ന ഇ​​ന്ധ​​ന​​ങ്ങ​​ളു​​ടെ വി​​ല നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​റി​​നെ േപ്ര​​രി​​പ്പി​​ച്ച​​ത്. 2017 സെ​​പ്തം​​ബ​​ർ മു​​ത​​ൽ ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​​യ​​മാ​​ണ് പു​​തു​​ക്കി​​യ വി​​ല നി​​ശ്ച​​യി​​ച്ചു​കൊ​​ണ്ടു​​ള്ള അ​​റി​​യി​​പ്പ് പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത്. 2016 ജൂ​​ണി​​ൽ പു​​തി​​യ തീ​​രു​​മാ​​ന​​പ്ര​​കാ​​രം പ്ര​​ഥ​​മ വി​​ല​​വി​​വ​​ര പ​​ട്ടി​​ക പു​​റ​​ത്തി​​റ​​ക്കു​​മ്പോ​​ൾ പെേ​​ട്രാ​​ൾ പ്രീ​​മി​​യം ലി​​റ്റ​​റി​​ന് 1.20 റി​​യാ​​ലും സൂ​​പ്പ​​റി​​ന് 1.30 റി​​യാ​​ലും ഡീ​​സ​​ൽ ലി​​റ്റ​​റി​​ന് 1.40 റി​​യാ​​ലു​​മാ​​യി​​രു​​ന്നു വി​​ല.

Tags:    
News Summary - petrol-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.