വ്യോ​മ​സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് അ​ഫ്ഗാ​ൻ, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ഖ​ത്ത​ർ, അ​ഫ്ഗാ​ൻ വ്യോ​മ​ക​രാ​ർ ഒ​പ്പു​വെ​ച്ചു

ദോ​ഹ: ഖ​ത്ത​റി​നും അ​ഫ്ഗാ​നി​സ്താ​നു​മി​ട​യി​ൽ വ്യോ​മ​ഗ​താ​ഗ​തം വ​ർ​ധി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഇ​രു​രാ​ജ്യ​ങ്ങ​ളും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഫാ​ലി​ഹ് അ​ൽ ഹ​ജ്രി​യും അ​ഫ്ഗാ​ൻ ഗ​താ​ഗ​ത-​വ്യോ​മ​യാ​ന ഉ​പ​മ​ന്ത്രി അ​ബ്ദു​ൽ സ​ലാം ഹൈ​ദ​രി​യു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി പ​​ങ്കെ​ടു​ത്തു.

ഖ​ത്ത​റി​നും അ​ഫ്ഗാ​നി​സ്താ​നു​മി​ട​യി​ലെ വി​മാ​ന യാ​ത്രാ സേ​വ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണ് പു​തി​യ ക​രാ​ർ. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് അ​ഫ്ഗാ​നി​ലെ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്താ​നും സാ​ധി​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ​ത​ന്നെ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വി​മാ​ന സ​ർ​വി​സ് കാ​ര്യ​മാ​യി വ​ർ​ധി​ച്ചി​രു​ന്നു.

Tags:    
News Summary - Qatar-Afghan signed aviation agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.