?????? 2? ???????? ???????? ?????????????

‘ഖത്തർ 2’ ചാനലിനെ സ്വീകരിച്ച് േപ്രക്ഷകർ

ദോഹ: ഖത്തർ മീഡിയ കോർപറേഷ​​െൻറ ‘ഖത്തർ 2’ ചാനൽ സംേപ്രഷണമാരംഭിച്ചു. ഖത്തർ ടി. വിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളായിരിക്കും ‘ഖത്തർ 2’ ചാനലിലൂടെ സംേപ്രഷണം ചെയ്യുക. നേരത്തേ, ചാനലി​​െൻറ അവസാന ഘട്ട തയാറെടുപ്പുകൾ മീഡിയ കോർപറേഷൻ സി.ഇ.ഒ ശൈഖ് അബ്​ദുറഹ്​മാൻ ബിൻ ഹമദ് ആൽ ഥാനി വിലയിരുത്തിയിരുന്നു. മിനി സ്​ക്രീനിൽ വീണ്ടും സംേപ്രഷണം ചെയ്യപ്പെടേണ്ട, ഖത്തർ ടി.വിയിൽ മുമ്പ് സംേപ്രഷണം ചെയ്തിരുന്ന പ്രധാന പരിപാടികളുടെ മിശ്രിതമായിരിക്കും ഖത്തർ 2 ചാനലിലൂടെ േപ്രക്ഷകരിലേക്കെത്തിക്കുകയെന്ന് ഖത്തർ ടി.വി അസി. ഡയറക്ടർ മുബാറക് അൽ അവാമി പറഞ്ഞു.ഖത്തർ ടി.വിയുടെ കണ്ടൻറ് ലൈബ്രറിയിൽ നിന്നും പുനഃസംേപ്രഷണം ചെയ്യേണ്ട പരിപാടികൾ തിരഞ്ഞെടുക്കുന്നതിനായി വിദഗ്​ധ സംഘം ഏറെ നാളായി പിന്നണിയിലുണ്ട്.
Tags:    
News Summary - qatar channel-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-05 07:48 GMT